വരുമാനത്തിൽ വൻ കുതിച്ചുചാട്ടവുമായി അദാനി ടോട്ടൽ ഗ്യാസ്

Wait 5 sec.

വരുമാനത്തിൽ വർധനവുമായി മികച്ച നേട്ടം കൈവരിച്ച് അദാനി ടോട്ടൽ ഗ്യാസ്. വരുമാനത്തിൽ 27 ശതമാനം വർധനവാണ് രാജ്യത്തെ പ്രമുഖ സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ കമ്പനിയായ അദാനി ടോട്ടൽ ഗ്യാസ് ലിമിറ്റഡ് (ATGL) രേഖപ്പെടുത്തിയത്. 2026-27 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിലാണ് ഈ നേട്ടം.കമ്പനിയുടെ മൊത്തം വരുമാനം 1,910 കോടി രൂപയായി ഉയർന്നതായി സിഇഒ സഞ്ജയ് പണ്ഡിത അറിയിച്ചു. സിഎൻജി (CNG), പിഎൻജി (PNG) എന്നിവയുടെ മൊത്തം വിൽപന 13 ശതമാനം വർധിച്ചു. രാജ്യത്തുടനീളമുള്ള സിഎൻജി സ്റ്റേഷനുകളുടെ എണ്ണം 707 ആയി ഉയർന്നു. പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (പിഎൻജി) വഴി പാചകവാതകം ലഭിക്കുന്ന വീടുകളുടെ എണ്ണം ഇന്ന് 11.41 ലക്ഷമാണ്.ALSO READ: സ്പെയിൻ മെസ്സിയെ പൂട്ടിയതുപോലെ മുഖ്യമന്ത്രി ലീഗിനെ വരിഞ്ഞുകെട്ടിയിരിക്കുകയാണ്: എം.ബി. രാജേഷ്കൂടാതെ ഇലക്ട്രിക് വാഹന മേഖലയിലും കമ്പനി അവരുടെ ശക്തമായ സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ട്. രാജ്യത്തെ 226 നഗരങ്ങളിലായി ഇവി ചാർജിംഗ് പോയിന്റുകൾ 5,306 ആയി ഉയർത്താൻ കമ്പനിക്കായി.പ്രതിസന്ധികളെയെല്ലാം അതിജീവിച്ചാണ് കമ്പനി മികച്ച വളർച്ച സ്വന്തമാക്കിയത്. പശ്ചിമേഷ്യയിലെ സംഘർഷങ്ങളും ആഗോള വിപണിയിലെ ക്രൂഡ് ഓയിൽ വിലക്കയറ്റവും ഗ്യാസ് വാങ്ങുന്നതിനുള്ള ചെലവ് 39 ശതമാനം വർധിപ്പിച്ചെങ്കിലും കൃത്യമായ പ്രവർത്തന മികവിലൂടെ ഉപഭോക്താക്കൾക്ക് തടസമില്ലാതെ സേവനം നൽകാൻ സാധിച്ചുവെന്ന് കമ്പനി സിഇഒ സഞ്ജയ് പണ്ഡിത പറഞ്ഞു.അതേസമയം ഉപകമ്പനിയായ അദാനി ടോട്ടൽ എനർജീസ് ബയോമാസ് ലിമിറ്റഡ് (ATBL), ‘ഹരിത് അമൃത്’ (Harit Amrit) എന്ന ബ്രാൻഡിലൂടെ മികച്ച നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. ജൈവ വളം വിപണിയിൽ എട്ട് ഇരട്ടി വളർച്ചയാണ് എടിബിഎൽ കൈവരിച്ചത്. കൂടാതെ കെയർഎഡ്ജ്, ക്രിസിൽ റേറ്റിംഗുകളിലും കമ്പനി നില മെച്ചപ്പെടുത്തി. നിലവിൽ ഭൂമിശാസ്ത്രപരമായ 34 മേഖലകളിൽ നേരിട്ടും മറ്റ് 19 മേഖലകളിൽ ഇന്ത്യൻ ഓയിൽ-അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സംയുക്ത സംരംഭത്തിലൂടെയും കമ്പനി സേവനം ഉറപ്പാക്കുന്നുണ്ട്.The post വരുമാനത്തിൽ വൻ കുതിച്ചുചാട്ടവുമായി അദാനി ടോട്ടൽ ഗ്യാസ് appeared first on Kairali News | Kairali News Live.