ആദിവാസി ബാലന്റെ മരണം; അപകടത്തിൽപ്പെട്ട സ്ഥലത്ത് പോലീസ് വാഹനമുണ്ടായിട്ടും കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ തയ്യാറായില്ലെന്ന് കെ. റഫീഖ്

Wait 5 sec.

പൊൻകുഴിയിൽ സൈക്കിളിൽ നിന്ന് വീണ് ചോരവാർന്നൊലിച്ച് മരിച്ച ആദിവാസി ബാലൻ മനുവിന്റെ മരണത്തിന് ഉത്തരവാദികൾ പോലീസാണെന്ന് ആരോപിച്ചു സിപിഐഎം രംഗത്ത്. മനു അപകടത്തിൽപ്പെട്ട സ്ഥലത്ത് പോലീസ് വാഹനമുണ്ടായിട്ടും മണിക്കൂറുകളോളം കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ പോലീസ് തയ്യാറായില്ലെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി കെ. റഫീഖ് ആരോപിച്ചു.മനുവിന്റെ മരണത്തിന് കാരണക്കാരായ പോലീസുകാർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ആ കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്നു മനു എന്നും, ആ സാഹചര്യത്തിൽ മനുവിന്റെ കുടുംബത്തിന് ആവശ്യമായ സാമ്പത്തിക സഹായവും ജോലി സുരക്ഷിതത്വവും ഉറപ്പുവരുത്താൻ സർക്കാർ തയ്യാറാകണമെന്നും റഫീഖ് ആവശ്യപ്പെട്ടു.ALSO READ: ചട്ടങ്ങൾ കാറ്റിൽ പറത്തി; നിയമം ലംഘിച്ച് സാങ്കേതിക സർവകലാശാലയിൽ നേരിട്ട് നിയമനം നടത്തി ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറികൂടാതെ, കള്ളാടി ദുരന്തത്തിന് കാരണം സർക്കാരിന്റെ അനാസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മണ്ണ് മാറ്റണമെന്ന് കൃത്യമായ നിർദ്ദേശം ഉണ്ടായിട്ടും അത് നടപ്പിലാക്കാൻ സർക്കാരിന് സാധിച്ചില്ല. ദുരന്തബാധിതരെ സുരക്ഷിതരാക്കാനോ അവർക്ക് ആവശ്യമായ ധനസഹായം നൽകാനോ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ലെന്നും റഫീഖ് കുറ്റപ്പെടുത്തി.The post ആദിവാസി ബാലന്റെ മരണം; അപകടത്തിൽപ്പെട്ട സ്ഥലത്ത് പോലീസ് വാഹനമുണ്ടായിട്ടും കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ തയ്യാറായില്ലെന്ന് കെ. റഫീഖ് appeared first on Kairali News | Kairali News Live.