കാർഷിക സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിൽ ഡിജെ പരിപാടികൾ തടയണമെന്ന ഉത്തരവ് കൃഷിമന്ത്രിയുടെ മുന്നിൽ കീറിയെറിഞ്ഞ് കെ.എസ്.യു. യൂണിയൻ്റെ പ്രതിഷേധം. തൃശൂരിൽ നടന്ന ചടങ്ങിൽ മന്ത്രി വേദിയിൽ ഇരിക്കവേയാണ് യൂണിയൻ ചെയർമാൻ്റെ പ്രതിഷേധം.യു.ഡി.എഫ് സർക്കാർ അധികാരത്തിൽ എത്തിയതിന് ശേഷം കൊണ്ടുവന്ന രജിസ്ട്രാർക്കെതിരെയാണ് കെ.എസ്.യു പ്രതിഷേധം.സർവകലാശാല രജിസ്ട്രാർ അനാവശ്യമായി വിദ്യാർത്ഥി യൂണിയൻ പ്രവർത്തനങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാൻ കഴിയില്ല എന്ന് യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ ഹരിനന്ദ് പറഞ്ഞു.Also Read: കോഴിക്കോട് ചികിത്സാപ്പിഴവിനെ തുടർന്ന് രോഗി മരിച്ചു; മലബാർ മെഡിക്കൽ കോളജിനെതിരെ പരാതിയുമായി കുടുംബംസർവകലാശാല രജിസ്ട്രാർ യുഡിഫ് അധികാരത്തിൽ വന്നതിന് ശേഷം നിയോഗിക്കപ്പെട്ട കോൺഗ്രസ് അനുകൂല സംഘടന നേതാവാണ്.The post കാർഷിക സർവകലാശാലയിൽ ഡിജെ പരിപാടികൾക്ക് വിലക്ക്; കൃഷിമന്ത്രിയെ വേദിയിൽ ഇരുത്തി ഉത്തരവ് കീറിയെറിഞ്ഞ് കെ.എസ്.യു പ്രതിഷേധം appeared first on Kairali News | Kairali News Live.