കോഴിക്കോട് ചികിത്സാപ്പിഴവിനെ തുടർന്ന് രോഗി മരിച്ചു; മലബാർ മെഡിക്കൽ കോളജിനെതിരെ പരാതിയുമായി കുടുംബം

Wait 5 sec.

കോഴിക്കോട് ചികിത്സാപ്പിഴവിനെ തുടർന്ന് രോഗി മരിച്ചതായി പരാതി. മലബാർ മെഡിക്കൽ കോളജിനെതിരെ പരാതിയുമായി കുടുംബം രം​ഗത്തുവന്നു. മരിച്ചത് ഉള്ളിയേരി സ്വദേശി കക്കട്ടിൽ ബിജുവിന്റെ ഭാര്യ ബസിനിയാണ്.ആശുപത്രിയിൽ പ്രവേശിപ്പിച്ചത് പിത്താശയത്തിലെ കല്ല് നീക്കം ചെയ്യാൻ വേണ്ടിയായിരുന്നു. ശസ്ത്രക്രിയയ്ക്ക് പിന്നാലെ അണുബാധയുണ്ടായി. രോഗിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ അനുവദിച്ചില്ലെന്ന് കുടുംബം പരാതി ഉന്നയിച്ചു.Also Read: സിജെപിയുമായുള്ള കേന്ദ്രത്തി​ന്റെ ചർച്ച പൂർത്തിയായി; മരിച്ച കുട്ടികളുടെ കുടുംബത്തിന് നഷ്ട പരിഹാരം നൽകും, ധർമ്മേന്ദ്ര പ്രധാ​ന്റെ രാജി തീരുമാനത്തിൽ സമയം വേണമെന്ന് കേന്ദ്രംമരണത്തിലേക്ക് നയിച്ചത് ആശുപത്രിയുടെ അനാസ്ഥയെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇതിനുപിന്നാലെ ആശുപത്രിയിൽ പ്രതിഷേധവുമായി ബന്ധുക്കൾ എത്തി.അതേസമയം, അനാസ്ഥ ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി വൃത്തങ്ങൾ പറയുന്നത്.The post കോഴിക്കോട് ചികിത്സാപ്പിഴവിനെ തുടർന്ന് രോഗി മരിച്ചു; മലബാർ മെഡിക്കൽ കോളജിനെതിരെ പരാതിയുമായി കുടുംബം appeared first on Kairali News | Kairali News Live.