ദിസ്പുര്‍/ഗാന്ധിനഗര്‍ | കനത്ത മഴയെ അസമിലും ഗുജറാത്തിലും ദുരിതം വിതക്കുന്നു. നിര്‍ത്താതെ പെയ്യുന്ന മഴ ഇരു സംസ്ഥാനങ്ങളിലും പ്രളയത്തിനിടയാക്കി. അസമില്‍ 47 പേര്‍ മരണപ്പെടുകയും ആയിരങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വരികയും ചെയ്തു. സംസ്ഥാനത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ചുവന്ന ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. മഴ ദുരിതം 25-ലധികം ജില്ലകളിലായി ഒമ്പത് ലക്ഷം വരെ ആളുകളെ ബാധിച്ചു. നൂറുകണക്കിന് ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. ബ്രഹ്മപുത്രയും അതിന്റെ പോഷകനദികളും അപകടനിരക്ക് മറികടന്നാണ് ഒഴുകുന്നത്. വീടുകളില്‍ നിന്ന് മാറേണ്ടി വന്നവരെ ദുരിതാശ്വാസ ക്യാമ്പുകളിള്‍ പാര്‍പ്പിച്ചിരിക്കുകയാണ്.ഗുജറാത്തില്‍ റെക്കോര്‍ഡ് മഴയെ തുടര്‍ന്ന് നഗരപ്രദേശങ്ങളില്‍ വ്യാപകമായി വെള്ളക്കെട്ട് രൂപപ്പെടുകയും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാവുകയും ചെയ്തു. വല്‍സാദിലെ ഉമര്‍ഗാമില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1064 മില്ലി മീറ്റര്‍ മഴ പെയ്തു. സൂറത്ത്, നവ്‌സാരി ഉള്‍പ്പെടെയുള്ള ജില്ലകളുടെ ഏറിയ ഭാഗവും വെള്ളത്തിനടിയിലാണ്. മുംബൈ-അഹമ്മദാബാദ് ദേശീയ പാതയിലും വെള്ളം കയറിയത് രക്ഷാദൗത്യത്തെ പ്രതികൂലമായി ബാധിച്ചു. ദമന്‍ ഗംഗ, പാര്‍, ഔറംഗ നദികള്‍ കരികവിഞ്ഞതാണ് പ്രളയത്തിനിടയാക്കിയത്. പാര്‍പ്പിട സമുച്ചയങ്ങളും വ്യവസായ കേന്ദ്രങ്ങളുമെല്ലാം വെള്ളത്തിലാണ്.ദേശീയ ദുരന്ത പ്രതികരണ സേന (NDRF), സംസ്ഥാന ദുരന്ത പ്രതികരണ സേന (SDRF), വ്യോമസേന എന്നിവയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. 1,200 മുതല്‍ 22,000 വരെ ആളുകളെ രക്ഷപ്പെടുത്തുകയോ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയോ ചെയ്തു. ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ പടിഞ്ഞാറന്‍ മേഖലകളില്‍ ചുവന്ന ജാഗ്രതയുണ്ട്. ഗുജറാത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും നാളെയും അവധി പ്രഖ്യാപിച്ചു.ഇരു സംസ്ഥാനങ്ങളിലും ഗതാഗതം താറുമാറാവുകയും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. പ്രളയത്തില്‍ ഒറ്റപ്പെട്ടുപോയ 1,200 പേരെ രക്ഷപ്പെടുത്തി. ഗുജറാത്തിലെ 20 ജില്ലകളില്‍ അതിശക്തമായ മഴതുടരുമെന്ന മുന്നറിയിപ്പുണ്ട്. ഡല്‍ഹിയില്‍ നിന്നും ഗുജറാത്തില്‍ നിന്നും പുറപ്പെടുന്ന ചില ട്രെയിനുകള്‍ റദ്ദ് ചെയ്തതായി റെയില്‍വേ അറിയിച്ചു.Content Highlights: Severe monsoon rains have caused massive devastation across India, claiming 47 lives in Assam floods. Large parts of Gujarat are submerged due to relentless rainfall. Rescue operations are underway as NDRF teams continue evacuating residents and placing affected areas on high alert.