കോഴിക്കോട് ചികിത്സാപ്പിഴവിനെ തുടർന്ന് രോഗി മരിച്ചതായി പരാതി. മലബാർ മെഡിക്കൽ കോളജിനെതിരെ പരാതിയുമായി കുടുംബം രംഗത്തുവന്നു. മരിച്ചത് ഉള്ളിയേരി സ്വദേശി കക്കട്ടിൽ ബിജുവിന്റെ ഭാര്യ ബസിനിയാണ്.ആശുപത്രിയിൽ പ്രവേശിപ്പിച്ചത് പിത്താശയത്തിലെ കല്ല് നീക്കം ചെയ്യാൻ വേണ്ടിയായിരുന്നു. ശസ്ത്രക്രിയയ്ക്ക് പിന്നാലെ അണുബാധയുണ്ടായി. രോഗിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ അനുവദിച്ചില്ലെന്ന് കുടുംബം പരാതി ഉന്നയിച്ചു.Also Read: സിജെപിയുമായുള്ള കേന്ദ്രത്തിന്റെ ചർച്ച പൂർത്തിയായി; മരിച്ച കുട്ടികളുടെ കുടുംബത്തിന് നഷ്ട പരിഹാരം നൽകും, ധർമ്മേന്ദ്ര പ്രധാന്റെ രാജി തീരുമാനത്തിൽ സമയം വേണമെന്ന് കേന്ദ്രംമരണത്തിലേക്ക് നയിച്ചത് ആശുപത്രിയുടെ അനാസ്ഥയെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇതിനുപിന്നാലെ ആശുപത്രിയിൽ പ്രതിഷേധവുമായി ബന്ധുക്കൾ എത്തി.അതേസമയം, അനാസ്ഥ ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി വൃത്തങ്ങൾ പറയുന്നത്.The post കോഴിക്കോട് ചികിത്സാപ്പിഴവിനെ തുടർന്ന് രോഗി മരിച്ചു; മലബാർ മെഡിക്കൽ കോളജിനെതിരെ പരാതിയുമായി കുടുംബം appeared first on Kairali News | Kairali News Live.