പത്തനംതിട്ട തിരുവല്ലയിൽ വലയിൽ കുടുങ്ങിയ പെരുമ്പാമ്പിനെ രക്ഷിച്ച് പ്രദേശവാസികൾ. കാവുംഭാഗം മാറ്റത്തിൽ കിഴക്കേതിൽ വീട്ടിൽ രാധാകൃഷ്ണന്റെ വീടിന് പിന്നിലൂടെ ഒഴുകുന്ന തോട്ടിൽ വലയിൽ കുടുങ്ങിയ പെരുമ്പാമ്പിനാണ് നഗരസഭ മുൻ കൗൺസിലർ ശ്രീനിവാസ് പുറയാറ്റ് അടങ്ങുന്ന നാട്ടുകാർ രക്ഷകരായത്.Also Read:പിഎംശ്രീയിൽ കേന്ദ്ര സർക്കാർ കേരളത്തിനു പണം നൽകാതിരുന്നത് വിവേചനം: വി ശിവദാസൻചൊവ്വാഴ്ച വൈകിട്ടോടെ ആയിരുന്നു സംഭവം. രാധാകൃഷ്ണന്റെ വീടിൻറെ പിൻവശത്തുകൂടി ഒഴുകുന്ന മണിപ്പുഴ തോട്ടിൽ ആണ് വലയിൽ 12 കിലോയിൽ അധികം ഭാരം വരുന്ന പെരുമ്പാമ്പ് കുടുങ്ങിയത്. ശ്രീനിവാസ് പുറയാറ്റിന്റെ നേതൃത്വത്തിൽ വലയിൽ നിന്നും പെരുമ്പാമ്പിനെ മോചിപ്പിച്ച് ചാക്കിലാക്കി. തുടർന്ന് റാന്നിയിലെ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. സന്ധ്യയോടെ ഉദ്യോഗസ്ഥർ എത്തി പാമ്പിനെ കൊണ്ടുപോയി.The post തിരുവല്ലയിൽ വലയിൽ കുടുങ്ങിയ പെരുമ്പാമ്പിന് രക്ഷകരായി നാട്ടുകാർ appeared first on Kairali News | Kairali News Live.