എന്തിനും ഏതിനും കഴിഞ്ഞ സർക്കാരിനെ പഴിചാരുകയെന്നതാണ് വി ഡി സതീശൻ്റേയും യു ഡി എഫ് സർക്കാരിൻ്റേയും നടപടി. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് കാരണം കഴിഞ്ഞ സർക്കാർ ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്ത് ഒപ്പിട്ട കാരർ റദ്ദാക്കിയതിനാലാണെന്നാണ് വൈദ്യുത മന്ത്രിയും മുഖ്യമന്ത്രിയും ആവർത്തിക്കുന്നത്. എന്നാൽ വസ്തുത മറ്റൊന്നാണെന്നിരിക്കെ കണ്ണടച്ച് ഇരുട്ടാക്കുകയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും. ഈ കള്ളങ്ങളൊന്നും എന്നാൽ ഇനി വിലപോകില്ല. വിഷയത്തിൻ്റെ വസ്തുത മറ്റൊന്നാണെന്ന് പ്രതിപക്ഷ നേതാവ് ഉൾപ്പെടെ വ്യക്തമാക്കിയതാണ്.കരാറിനോട് എതിർപ്പുണ്ടെങ്കിലും അത് റദ്ദാക്കുന്നത് വലിയ പ്രതിസന്ധിയുണ്ടാക്കുമെന്ന് 2016 ൽ തന്നെ എൽ ഡി എഫ് സർക്കാർ വ്യക്തമാക്കിയതാണ്. ഈ കരാർ പ്രകാരം സംസ്ഥാനത്ത് 7 വർഷത്തോളം കേരളം വൈദ്യുതി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.Also read: നുണകൾക്ക് മുകളിൽ നുണ; മുഖ്യമന്ത്രിയുടെ കണക്കിൽ 2025 നവംബറിനേക്കാൾ മുന്നിലാണ് 2026 ഫെബ്രുവരി: പി രാജീവ്എട്ടാമത്തെ വർഷം ഈ വൈദ്യുതി കരാർ റദ്ദാക്കപ്പെട്ടു. റെഗുലേറ്ററി കമ്മീഷനാണ് ഈ കരാർ പരിശോധിക്കുകയും അത് റദ്ദാക്കാൻ തീരുമാനിക്കുകയും ചെയ്തത്. ഇത്തരം ഒരു കരാറിലേക്ക് പോകുമ്പോൾ യുഡിഎഫ് സർക്കാർ റെഗുലേറ്ററി കമ്മീഷന്റെ മുൻകൂർ അനുമതി വാങ്ങിയിരുന്നില്ലെന്നതും വസ്തുതയാണ്. വസ്തുതകൾ ഇതായിരിക്കെയാണ് യു ഡി എഫ് സർക്കാർ കള്ളങ്ങളുമായി എത്തുന്നത്.The post വെദ്യുതി പ്രതിസന്ധിയിൽ കഴിഞ്ഞ സർക്കാരിനെ പഴിചാരിയിട്ട് കാര്യമില്ല മുഖ്യാ… നുണകൾ എല്ലായിടത്തും ഏശില്ല; വസ്തുത മറ്റൊന്ന് appeared first on Kairali News | Kairali News Live.