പിഎംശ്രീയിൽ കേന്ദ്ര സർക്കാർ കേരളത്തിനു പണം നൽകാതിരുന്നത് വിവേചനം: വി ശിവദാസൻ

Wait 5 sec.

പിഎംശ്രീ പദ്ധതിയിൽ ഇരുപത്തിയേഴ് സംസ്ഥാനങ്ങൾക്കും അഞ്ച് കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും പണം അനുവദിച്ചിട്ടും കേരളത്തിന് മാത്രം അനുവദിച്ചില്ലെന്ന് കേന്ദ്രം. രാജ്യസഭയിൽ വി ശിവദാസൻ എംപിയുടെ ചോദ്യത്തിന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി ആണ് ഇത് വ്യക്തമാക്കിയത്. പിഎം ശ്രീ പദ്ധതിയിൽ രാജ്യത്തെ 27 സംസ്ഥാനങ്ങളും 5 കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി 3105 . 63 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും സംസ്ഥാനങ്ങളുടെ കൂട്ടത്തിൽ യാതൊരു തുകയും അനവദിച്ചു കിട്ടാത്ത ഏക സംസ്ഥാനം കേരളമാണെന്നും വ്യക്തമാക്കി.പിഎംശ്രി പദ്ധതി സംസ്ഥാനങ്ങളുടെ പാഠ്യപദ്ധതി നിർണ്ണായധികാരം പൂർണ്ണമായും അംഗീകരിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാന ബോർഡ് അംഗീകാരമുള്ള പിഎം ശ്രീ സ്കൂളുകളിൽ സംസ്ഥാന സിലബസ് പിന്തുടരാമെങ്കിലും ആ സിലബസിന്റെ ഘടന പുതിയ വിദ്യാസ നയം 2020, ദേശീയ കരിക്കുലം ചട്ടക്കൂട്ട്, എന്നിവയുമായി ചേർന്നു പോകുന്നതായിരിക്കണമെന്ന് നിർദ്ദേശിക്കുന്നു . പാഠ്യപദ്ധതി നിർണ്ണയിക്കുന്നതിൽ സാംസ്ഥാനങ്ങൾക്കുള്ള അധികാരം പരിമിതപ്പെടുത്തുന്നുവെന്നാണിത് വ്യക്തമാക്കുന്നത്.Also Read: വിദ്യാർത്ഥി പ്രതിഷേധത്തിനിടെ ധർമേന്ദ്ര പ്രധാനുമായി ചർച്ച നടത്തി വിദ്യാഭ്യാസവകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻവിദ്യാഭ്യാസം ഭരണഘടനയുടെ കൺകറന്റ് പട്ടികയിൽപ്പെട്ട വിഷയമാണെന്നിരിക്കെ സംസ്ഥാനങ്ങൾക്ക് അവയുടെ സ്കൂളുകളുടെ പാഠ്യപദ്ധതി നിർണ്ണയിക്കാനുള്ള അധികാരം കവരുന്നതാണ് പിഎം ശ്രിയെന്നാണിത് വ്യക്തമാക്കപുന്നത്. ദേശീയ വിദ്യാഭ്യാസ നയവും പിഎം ശ്രീയും ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറലിസത്തെ തകർക്കുന്നതാണെന്നാണ് വ്യക്തമാക്കുന്നത്. രാജ്യത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാനങ്ങളുടെ അവകാശത്തെ കവരകുന്ന നീക്കത്തിൽ നിന്നും യൂണിയൻ സർക്കാർ പിന്തിരിയണമെന്ന് വി. ശിവദാസൻ എം.പി. ആവശ്യപ്പെട്ടു.The post പിഎംശ്രീയിൽ കേന്ദ്ര സർക്കാർ കേരളത്തിനു പണം നൽകാതിരുന്നത് വിവേചനം: വി ശിവദാസൻ appeared first on Kairali News | Kairali News Live.