വഖഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ വന്നതിനുശേഷം ഇന്ത്യയിൽ ആദ്യമായി വഖഫ് ബോർഡ് രൂപീകരിച്ചത് പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ കേരളമാണെന്ന വി ഡി സതീശൻ്റെ വാദവും പച്ചക്കള്ളമാണെന്ന് തെളിയിക്കപ്പെട്ടു. ഇതിൻ്റെ വിശദാശങ്ങൾ പങ്കുവെച്ച് കൊണ്ട് പി രാജീവ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ചർച്ചയാകുകയാണ്. കൃത്യമായ തെളിവുകൾ പങ്കുവെച്ചാണ് അദ്ദേഹം മുഖ്യമന്ത്രിയുടെ വാദങ്ങൾ പൊളിച്ചത്. വഖഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ വന്നതിനുശേഷം ഇന്ത്യയിൽ ആദ്യമായി വഖഫ് ബോർഡ് രൂപീകരിച്ചത് പിണറായി മുഖ്യമന്ത്രിയായിരുന്നപ്പോൾ കേരളമാണെന്ന് `ആധികാരികമായി’ മുഖ്യമന്ത്രി വിഡി സതിശൻ. ആ ഉത്തരവിൽ രണ്ടു അമുസ്ലിം വിഭാഗത്തിൽപ്പെട്ടവരെ ഉടൻ ഉൾപ്പെടുത്തുമെന്ന് ആ ഉത്തരവിലുണ്ടെന്നും നിങ്ങൾ എടുത്തു വായിച്ചുനോക്കു എന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ അതിന് മുന്നെ തമിഴ്നാട് ബോർഡ് രൂപീകരിച്ചിരുന്നു.2025 നവമ്പർ 28നാണ് ഈ വിജ്ഞാപനം പുറത്തിറങ്ങിയത്. അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്താതെയാണ് ബോർഡ് രൂപീകരിച്ചത്. ശേഷം വഖഫ് ബോർഡ് രൂപീകരിച്ച് കേരളം വിജ്ഞാപനം പുറത്തിറക്കിയത് 2026 ഫെബ്രുവരി നാലിനാണ്. മുഖ്യമന്ത്രിയെ സംബന്ധിച്ച് 2025 നവംബറിനേക്കാൾ മുന്നിലാണ് 2026 ഫെബ്രുവരി എന്ന് പി രാജീവ് പരിഹസിക്കുന്നു.Also read: സോനം വാങ് ചുകിനെ കാണാൻ പോയ എംപിമാരെ തടഞ്ഞു; റോഡിലിരുന്ന് പ്രിതിഷേധിച്ച് എംപിമാ‍ർഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപംവഖഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ വന്നതിനുശേഷം ഇന്ത്യയിൽ ആദ്യമായി വഖഫ് ബോർഡ് രൂപീകരിച്ചത് പിണറായി മുഖ്യമന്ത്രിയായിരുന്നപ്പോൾ കേരളമാണെന്ന് `ആധികാരികമായി’ മുഖ്യമന്ത്രി വിഡി സതിശൻ. ആ ഉത്തരവിൽ രണ്ടു അമുസ്ലിം വിഭാഗത്തിൽപ്പെട്ടവരെ ഉടൻ ഉൾപ്പെടുത്തുമെന്ന് ആ ഉത്തരവിലുണ്ടെന്നും നിങ്ങൾ എടുത്തു വായിച്ചുനോക്കു എന്നും മുഖ്യമന്ത്രി. എന്നാൽ വസ്തുത എന്താണ്. ചിത്രത്തിലുള്ളത് വഖഫ് നിയമത്തിലെ 14-ാം വകുപ്പ് പ്രകാരം തമിഴ്നാട് ബോർഡ് രൂപീകരിച്ച ഉത്തരവാണ്. 2025 നവമ്പർ 28നാണ് ഈ വിജ്ഞാപനം പുറത്തിറങ്ങിയത്. 14-ാം വകുപ്പ് പ്രകാരമാണെങ്കിലും അമുസ്ലിം വിഭാഗത്തിൽനിന്നും ആരെയും ഉൾപ്പെടുത്തിയില്ല. മൂന്ന് ഒഴിവുകളോടെയാണ് ബോർഡ് രൂപീകരിച്ചത്. ഇതിനോടെപ്പമുള്ള ചിത്രത്തിൽ കാണുന്ന മുസ്ലിംലിഗ് നേതാവ് ശ്രീ നവാസ് കാണിയാണ് ചെയർമാൻ. അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്താതെയും ഒഴിവുകൾ ഇട്ടും വഖഫ് ബോർഡ് രൂപീകരിക്കാമെന്ന് മുസ്ലിംലിഗിന്റെ എംപി കൂടിയായ ചെയർമാനോടെങ്കിലും ചോദിക്കാമായിരുന്നില്ലേ?വഖഫ് ബോർഡ് രൂപീകരിച്ച് കേരളം വിജ്ഞാപനം പുറത്തിറക്കിയത് 2026 ഫെബ്രുവരി നാലിനാണ്. മുഖ്യമന്ത്രിയുടെ കണക്കിൽ 2025 നവമ്പറിനേക്കാളും മുമ്പിലാണ് 2026 ഫെബ്രുവരി മാസമെന്നു ചുരുക്കം!ഇനി കേരളത്തിന്റെ വിജ്ഞാപനം നോക്കു. അമുസ്ലിം എന്ന വാക്കുപോലും ആ ഉത്തരവിലില്ല. തമിഴ്നാടിനെപോലെ കേരളവും ഒഴിവിട്ട് രൂപീകരണം നടത്തി. അത് ,ഇസ്ലാമിക വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിർവ്വഹിക്കുന്ന വഖഫ് ബോർഡിൽ അമുസ്ലിങ്ങൾ പാടില്ലെന്ന നിലപാടിന്റെ ഭാഗമാണ്. സുപ്രീം കോടതിയിൽ കേരളം ഈ നിലപാട് ശക്തമായി സമർപ്പിച്ചിട്ടുണ്ട്. വിധി വരുന്നതുവരെ കാത്തിരിക്കുകയെന്ന തമിഴ്നാട് സ്വീകരിച്ചതുപോലെയുള്ള നിലപാടിലാണ് ഒഴിവുകളിട്ട് ബോർഡ് രൂപീകരിച്ചത്.എൽഡിഎഫ് സർക്കാർ അധികാരത്തിലുള്ളപ്പോൾ, ഭേഭഗതി നിയമത്തിലെ 14-ാം വകുപ്പ് സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടില്ലെന്നും ഈ വകുപ്പ് അനുസരിച്ച് ബോർഡ് പുന:സംഘടിപ്പിക്കണമെന്നും ആവശ്യപ്പെടുന്ന ഹർജ്ജി ഹൈക്കോടതിയിലുണ്ടായിരുന്നു. ചിത്രത്തിൽ അതിന്റെ കോപ്പി കാണാം. രണ്ട് ഒഴിവുകളോടെ ബോർഡ് രൂപീകരിച്ച ഉത്തരവ് കോടതിയിൽ സമർപ്പിച്ചതോടെ കേസ് തീർപ്പാക്കി.ഇതെല്ലാം അവഗണിച്ചാണ് ഇപ്പോൾ യുഡിഎഫ് അമുസ്ലിം വിഭാഗത്തിൽപ്പെട്ടവരെ ഉൾപ്പെടുത്താൻ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും നിലപാട് അംഗീകരിച്ചത്. അതിനെ സാധൂകരിക്കാൻ നുണകളുടെ നിർമ്മിതിയും. കഷ്ടംThe post നുണകൾക്ക് മുകളിൽ നുണ; മുഖ്യമന്ത്രിയുടെ കണക്കിൽ 2025 നവംബറിനേക്കാൾ മുന്നിലാണ് 2026 ഫെബ്രുവരി: പി രാജീവ് appeared first on Kairali News | Kairali News Live.