തെരുവുനായ ശല്യത്തിൽ പൊറുതിമുട്ടി ഇരിഞ്ഞാലക്കുട പുറത്തുശ്ശേരിയിലെ ജനങ്ങൾ. ഏതാനും ദിവസങ്ങൾക്കിടയിൽ തെരുവ് നായയുടെ ആക്രമത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. തെരുവ് നായകളെ പ്രതിരോധിക്കാൻ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വീടിന് പുറത്തിറങ്ങിയാൽ കുരച്ചുകൊണ്ട് എത്തുന്ന തെരുവ് നായകളെ ഭയന്ന് ഭീതിയോടെ കഴിയുകയാണ് ഒരുപറ്റം ജനങ്ങൾ ഈ പ്രദേശത്ത്. ഇരിഞ്ഞാലക്കുട പൊറത്തിശ്ശേരിയിലെ ജനങ്ങളാണ് ഭീതിയോടെ കഴിഞ്ഞുകൂടുന്നത്.കണ്ടാരത്തറ മൈതാനത്തിന് സമീപം തെരുവ് നായ ആക്രമണത്തിൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ നിരവധി പേർക്ക് പരുക്കേറ്റിരുന്നു. പൊറത്തിശ്ശേരി സ്വദേശികളായ സുരേഷ്, പ്രജിത്ത് എന്നിവരെയാണ് തെരുവ് നായ ആക്രമിച്ചത്. കൂട്ടം കൂടിയെത്തുന്ന നായ്ക്കൾ പ്രകോപനം ഇല്ലാതെ അക്രമം നടത്തുകയാണ് എന്ന് നാട്ടുകാർ പറയുന്നു.Also read: കെഎസ്ആർടിസിയുടെ ഇരട്ടത്താപ്പ്; ഒപ്പിട്ട് യൂണിറ്റ് സമ്മേളനത്തിന് പോയ ഐഎൻടിയുസി നേതാവിനെ സംരക്ഷിച്ചതിൽ വിമർശനം രൂക്ഷംപ്രദേശത്ത് അലഞ്ഞു തിരിയുന്ന നായ്ക്കളിൽ പേവിഷബാധയുള്ളവയും ഉണ്ടെന്നാണ് സംശയം. വളർത്തു മൃഗങ്ങളെ അടക്കം ഈ നായ്ക്കൾ പതിവായി പിടിക്കുന്നുണ്ട്. അക്രമാസക്തമായ നായ്ക്കളെ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.The post പുറത്തിറങ്ങിയാൽ കടികിട്ടും; തെരുവുനായ ശല്യത്തിൽ പൊറുതിമുട്ടി ഇരിഞ്ഞാലക്കുട പുറത്തുശ്ശേരിയിലെ ജനങ്ങൾ appeared first on Kairali News | Kairali News Live.