കാർ വാങ്ങാൻ പദ്ധതി ഉണ്ടോ? മാരുതി കാറുകൾക്ക് അടുത്തമാസം വില വീണ്ടും വർധിക്കും

Wait 5 sec.

രണ്ടു മാസത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്തെ പ്രമുഖ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി വീണ്ടും വില വർധിക്കാനൊരുങ്ങുന്നു. കമ്പനിയുടെ പ്രമുഖ കാറുകളുടെ വില അടുത്ത മാസം മുതൽ 30,000 രൂപ വരെ വർധിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം.നേരത്തെ ജൂണിലും മാരുതി വാഹനങ്ങളുടെ വില കൂട്ടിയിരുന്നു.Also Read: കാറിന്റെ ഡിസ്പ്ലേയിലെ ലൈറ്റുകൾ ശ്രദ്ധിച്ചിട്ടുണ്ടോ ? അവ നൽകുന്ന സൂചനകൾ അവ​ഗണിക്കരുത്; അപകടമാണ്വാഹന നിർമാണ സാമഗ്രികളുടെ വിലയിൽ ഉണ്ടായ വർധനവാണ് പുതിയ തീരുമാനത്തിലേക്ക് നയിച്ചതാണെന്നാണ് കമ്പനിയുടെ അറിയിപ്പ്. പശ്ചിമേഷ്യയിലെ സംഘർഷം വീണ്ടും രൂക്ഷമായതാണ് പുതിയ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന.ആക്രമണങ്ങൾ രൂക്ഷമായതോടെ കപ്പൽ ഗതാഗതത്തെ ബാധിക്കുകയും അതുവഴി നിർമ്മാണ വസ്തുക്കളുടെ ഇറക്കുമതി കൂടുതൽ പ്രയാസകരമായതുമാണ് നിലവിലെ നീക്കത്തിലേക്ക് നയിച്ചത്. ജൂണിലെ വിലവർദ്ധനവ് കൂടി പരിഗണിക്കുമ്പോൾ പല മോഡലുകൾക്കും വില അര ലക്ഷത്തിലേറെ വർധിക്കും. എന്നാൽ ചെറുകിട കാറുകളുടെ വില്പനയിൽ മുന്നിട്ട് നിൽക്കുന്ന മരുതിക്ക് പുതിയ നീക്കം വലിയ തിരിച്ചടി സൃഷ്ടിച്ചേക്കാം.Planning to buy a car? Prices of Maruti cars will increase again next monthThe post കാർ വാങ്ങാൻ പദ്ധതി ഉണ്ടോ? മാരുതി കാറുകൾക്ക് അടുത്തമാസം വില വീണ്ടും വർധിക്കും appeared first on Kairali News | Kairali News Live.