ഒരേ പ്രശ്നത്തിൽ രണ്ടു നിലപാടുമായി കെഎസ്ആർടിസി. ഡ്യൂട്ടിക്ക് എത്തിയശേഷം സമരത്തിന് പോയ ജീവനക്കാരനെതിരെ നടപടിയെടുത്ത കെഎസ്ആർടിസി സമാന പ്രശ്നത്തിൽ ആരോപണ വിധേയനായ ഐഎൻടിയുസി നേതാവിനെ സംരക്ഷിക്കുന്നു. ഹാജർ ബുക്കിൽ ഒപ്പിട്ട ശേഷം യൂണിറ്റ് സമ്മേളനത്തിന് പോയ ഐഎൻടിയുസി ജീവനക്കാരനെതിരെയാണ് നടപടി എടുക്കാത്തത്. ഇരട്ടത്താപ്പ് പുറത്തായിട്ടും നടപടിയെടുക്കാൻ കെഎസ്ആർടിസി തയ്യാറാകുന്നില്ല എന്നാണ് ഉയരുന്ന വിമർശനം.കഴിഞ്ഞമാസം 25നാണ് കെഎസ്ആർടിസിയിലെ കോൺഗ്രസ് യൂണിയൻ കെഎസ്ടിഡബ്ല്യുയു വാമനപുരത്ത് യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചത്. സമ്മേളനത്തിൽ വാമനപുരം എംഎൽഎ സുധീർഷ പാലോടിനെ ആദരിക്കുകയും ചെയ്തു. സമ്മേളനത്തിൽ യൂണിയൻറെ സ്റ്റേറ്റ് സെക്രട്ടറിയായ ദീപു ശിവപ്രസാദും പങ്കെടുത്തു. എന്നാൽ വാമനപുരം ഡിപ്പോയിലെത്തി, ഹാജർ ബുക്കിൽ ഒപ്പിട്ടശേഷമാണ് സംഘടന നേതാവ് സമ്മേളനത്തിന് പോയത്. ഹാജർ ബുക്കിലെആഫ്റ്റർനൂൺ സെക്ഷനിൽ ഒപ്പിട്ട് ഉച്ചയ്ക്ക് രണ്ടുമണിക്ക് തുടങ്ങിയ പരിപാടിയിൽ ദീപു മുഴുവൻ സമയവും പങ്കെടുത്തു. എന്നാൽ ഡ്യൂട്ടിയിലെത്തിയശേഷം സമ്മേളനത്തിനുപോയ ദീപുവിനെതിരെ കെഎസ്ആർടിസി ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ല.Also read: യു ഡി എഫ് സർക്കാരിൻ്റെ അനാസ്ഥ; കെഎസ്ആർടിസി ബിസിനസ് ക്ലാസ് ബസുകൾ കട്ടപ്പുറത്ത്അതേസമയം ഇടുത് സംഘടനയിൽപ്പെട്ട ഒരു ജീവനക്കാരനെതിരെ സമാന വിഷയത്തിൽ നടപടിയെടുത്തു ക‍ഴിഞ്ഞു കെഎസ്ആർടിസി. നടപടി എടുക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ചത് കോൺഗ്രസ് യൂണിയൻ ആയിരുന്നു. അസാധാരണ സ്ഥലംമാറ്റ ഉത്തരവുകൾക്കെതിരെ സമരം ചെയ്ത ഇടതു പ്രവർത്തകനെതിരെയാണ് നടപടിയെടുത്തത്. പെരിന്തൽമണ്ണ ഡിപ്പോയിൽ ഉണ്ടായിരുന്ന എ എം ബ്രിജേഷിനെ മൂറ്റുപുഴയിലേക്കാണ് മാറ്റിയത്. കോൺഗ്രസ് സംഘടനാ നേതാവിൻറെ നിർദേശപ്രകാരമാണ് കെഎസ്ആർടിസി നടപടിയെടുത്തത്.The post കെഎസ്ആർടിസിയുടെ ഇരട്ടത്താപ്പ്; ഒപ്പിട്ട് യൂണിറ്റ് സമ്മേളനത്തിന് പോയ ഐഎൻടിയുസി നേതാവിനെ സംരക്ഷിച്ചതിൽ വിമർശനം രൂക്ഷം appeared first on Kairali News | Kairali News Live.