യു ഡി എഫ് സർക്കാരിൻ്റെ അനാസ്ഥ; കെഎസ്ആർടിസി ബിസിനസ് ക്ലാസ് ബസുകൾ കട്ടപ്പുറത്ത്

Wait 5 sec.

വിമാനയാത്രയ്ക്ക് സമാനമായ സൗകര്യങ്ങളോടെ കേരളത്തിലെ റോഡുകളിലിറങ്ങാൻ തയ്യാറെടുത്ത കെ എസ് ആർ ടി സി ബിസിനസ് ക്ലാസ് ബസുകൾ കട്ടപ്പുറത്ത്. മുൻ എൽ ഡി എഫ് സർക്കാരിന്റെ കാലത്ത് ഏറെ പ്രതീക്ഷയോടെ ആവിഷ്കരിച്ച പദ്ധതിയാണ് ഭരണമാറ്റത്തിന് പിന്നാലെ അനാസ്ഥ കൊണ്ട് നശിക്കുന്നത്. കേരളത്തിലെ പൊതുഗതാഗതത്തിന് പുത്തൻ ഊർജ്ജം നൽകുന്ന ബിസിനസ് ക്ലാസ് ബസ്സുകളായിരുന്നു കഴിഞ്ഞ ഇടതു സർക്കാർ ആവിഷ്കരിച്ചത്. ഏറ്റവും മികച്ച രീതിയിൽ സർവീസ് നടത്താൻ കഴിയുന്ന ആധുനിക സൗകര്യങ്ങളും സജ്ജമാക്കിയിരുന്നു.എന്നാൽ അതേ ബസുകളുടെ ഇന്നത്തെ അവസ്ഥ വളരെ ദയനീയമാണ്. ഭക്ഷണവും ആധുനിക രീതിയിലുള്ള ശുചിമുറിയും ഉൾപ്പെടെ യാത്രാസുഖത്തിന് പ്രാധാന്യം നൽകുന്നതായിരുന്നു പദ്ധതി. ജീവനക്കാർക്ക് ഇതിനായി പ്രത്യേക പരിശീലനവും നൽകി കഴിഞ്ഞിരുന്നു. തുടക്കമെന്ന നിലയിൽ തിരുവനന്തപുരം മുതൽ എറണാകുളം വരെ വിജയകരമായി ട്രയൽ ഓട്ടവും പൂർത്തിയാക്കി.Also read: ഇന്ത്യ ഗവൺമെന്റ് സ്വീകരിക്കുന്ന നടപടികൾ രാജ്യത്തെ പിന്നോട്ട് അടിക്കുന്നു: പിണറായി വിജയൻഎന്നാൽ യു ഡി എഫ് സർക്കാർ അധികാരത്തിലെത്തി മാസങ്ങൾ പിന്നിട്ടിട്ടും ഒരു സർവീസ് പോലും ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. ലക്ഷങ്ങൾ ചെലവഴിച്ച് വാങ്ങിയ രണ്ട് അത്യാധുനിക ബസുകളാണ് വർക്ക്ഷോപ്പിൽ വെറുതെയിട്ട് നശിപ്പിക്കുന്നത്. സർക്കാരിന്റെയും ഗതാഗത വകുപ്പിന്റെയും ഈ അവഗണനയ്ക്കെതിരെ വലിയ വിമർശനമാണ് ഉയരുന്നത്..The post യു ഡി എഫ് സർക്കാരിൻ്റെ അനാസ്ഥ; കെഎസ്ആർടിസി ബിസിനസ് ക്ലാസ് ബസുകൾ കട്ടപ്പുറത്ത് appeared first on Kairali News | Kairali News Live.