ധ‍ർമേന്ദ്ര പ്രധാന്റെ രാജിയിൽ സിജെപി പ്രതിഷേധങ്ങളെ അപ്രസക്തമാക്കി കൊണ്ട് ക്രെഡിറ്റ് തട്ടിയെടുക്കാൻ ശ്രമിക്കുന്ന കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി ഹരീഷ് വാസുദേവൻ. മര്യാദകേടാണ് കോൺഗ്രസ്സേ, സിജെപിയുടെ നിർണ്ണായക റോൾ ഒരു വാക്കു കൊണ്ടു പോലും അംഗീകരിക്കാതെ എട്ടുകാലി മമ്മൂഞ്ഞി ആവാൻ ശ്രമിക്കുന്നത് രാഹുൽ ഗാന്ധിയുടെ വില കുറയ്ക്കുകയേ ഉള്ളൂവെന്ന് ഹരീഷ് വാസുദേവൻ ഫേസ്ബുക്കിൽ കുറിച്ചു.പ്രതിപക്ഷ നേതാവും പ്രതിപക്ഷ രാഷ്ട്രീയ നിരയൊക്കെയും ശ്രമിച്ചിട്ടും ക്ലച്ച് പിടിക്കാതിരുന്ന, യുവാക്കളെ ഇളക്കാൻ കഴിയാത്ത ഒരു വിഷയത്തെ രാജ്യത്തെക്കൊണ്ട് ഏറ്റെടുപ്പിക്കുകയും, ലക്ഷക്കണക്കിന് യുവാക്കളെയും വിദ്യാർത്ഥികളെയും ഡൽഹിയിൽ അണിനിരത്തി സർക്കാരിന്റെ മുട്ടുമടക്കിച്ചതിൽ സിജെപി ആണ് പങ്കുവഹിച്ചത്. അത് ക്ലച്ച് പിടിച്ചു അവഗണിക്കാൻ കഴിയാത്ത സാഹചര്യത്തിൽ മാത്രമാണ് രാഹുൽഗാന്ധിയും കോൺഗ്രസും അതിനെ പിന്തുണച്ചതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിപ്പിൽ വ്യക്തമാക്കി.also read; അടിയുടെ ഇടിയുടെ വെടിയുടെ മുന്നിൽ… രാജ്യം കണ്ട വേറിട്ട പോരാട്ടം; തച്ചുടയ്ക്കാവതല്ല യുവതതൻ കരുത്ത്ഈ വിഷയത്തിൽ യുവാക്കളെ സ്വാധീനിക്കാൻ കോൺഗ്രസിനെക്കാൾ കഴിഞ്ഞത് അഭിജിത്ത് ദീപ്കേയ്ക്കും കൂട്ടർക്കും ആണെന്നത് വ്യക്തമാണ് ! പിന്നെ എല്ലാവരും ഒത്തുപിടിച്ചാണ് വിജയം കൊയ്തത്. ഫാസിസ്റ്റ് സർക്കാരിനെതിരായ, കർഷകസമരത്തിന് ശേഷമുള്ള ആദ്യ വിജയം പരസ്പരം അംഗീകരിക്കുന്നതല്ലേ നല്ലത്? അതുകൊണ്ട് അർഹമായ acknowledgement സിജെപിയ്ക്ക് നൽകുന്നതാണ് ഒരു രാഷ്ട്രീയ മര്യാദ എന്നാണ് എന്റെ അഭിപ്രായം. അനീതികൾ ഉണ്ടാകുമ്പോൾ ഇനിയും ഇത്തരം കൂട്ടായ്മകൾ ഉണ്ടായിവരും, അവരെ കൂടെക്കൂട്ടി വേണം മുന്നോട്ടുപോകാനെന്നും അദ്ദേഹം പറഞ്ഞു.The post മര്യാദകേടാണ് കോൺഗ്രസ്സേ! സിജെപി പ്രതിഷേധത്തിൽ കോൺഗ്രസ് എട്ടുകാലി മമ്മൂഞ്ഞിയാവുന്നു; വിമർശനവുമായി ഫേസ്ബുക്ക് പോസ്റ്റ് appeared first on Kairali News | Kairali News Live.