സിജെപിയുടെ നേതൃത്വത്തിൽ നടന്ന വിദ്യാർഥി സമരത്തെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിന് പിന്നാലെ സമരത്തിന് പിന്തുണയുമായി നിന്ന യുവാക്കളെയും പ്രക്ഷോഭകരെയും അഭിനന്ദിച്ച് നടൻ പ്രകാശ് രാജ്. ഭരണകൂടത്തിന്റെ നിലപാടുകൾക്കെതിരെ ഡൽഹിയിൽ ശക്തമായ പ്രതിഷേധമുയർത്തിയ വിദ്യാർഥികൾക്കും പ്രക്ഷോഭകർക്കും അഭിവാദ്യമർപ്പിച്ചു കൊണ്ടാണ് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചത്.“അഭിനന്ദനങ്ങൾ, എന്റെ പ്രിയപ്പെട്ട പാറ്റകളേ, പ്രിയ സോനം വാങ്‌ചുക് സാറിനും യുവാക്കൾക്കൊപ്പം ഉറച്ചുനിന്ന ഓരോരുത്തർക്കും അഭിനന്ദനങ്ങൾ. ഒരു ഭരണകൂടത്തെ മുട്ടുകുത്തിക്കാൻ നിങ്ങൾക്ക് സാധിക്കുമെന്ന് നിങ്ങൾ തെളിയിച്ചിരിക്കുന്നു”. -പ്രകാശ് രാജ് കുറിച്ചു. കേന്ദ്ര സർക്കാരിന്റെ വിവിധ ജനദ്രോഹ നയങ്ങൾക്കെതിരെ നിരന്തരം ശബ്ദമുയർത്താറുള്ള പ്രകാശ് രാജ്, ‘ജസ്റ്റ് ആസ്ക്കിങ്’ എന്ന ഹാഷ്‌ടാഗോടെയാണ് ഈ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.The post അഭിനന്ദനങ്ങൾ, എന്റെ പ്രിയപ്പെട്ട പാറ്റകളേ, ഒരു ഭരണകൂടത്തെ മുട്ടുകുത്തിക്കാൻ നിങ്ങൾക്ക് സാധിക്കുമെന്ന് നിങ്ങൾ തെളിയിച്ചിരിക്കുന്നു: പ്രകാശ് രാജ് appeared first on ഇവാർത്ത | Evartha.