ഫ്രാൻസിലും സ്പെയിനിലും അതിരൂക്ഷമായ കാട്ടുതീ; മൂന്നു ലക്ഷത്തോളം പേരെ മാറ്റിപാർപ്പിച്ചു

Wait 5 sec.

യൂറോപ്യൻ രാജ്യങ്ങളായ ഫ്രാൻസിലും സ്പെയിനിലും കാട്ടുതീ പടർന്നു പിടിക്കുന്നതായി റിപ്പോർട്ട്. സ്ഥിതി ​ഗുരുതരമായതിനെ തുടർന്ന് സ്പെയിനിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വിവിധ മേഖലകളിൽ നിന്നായി ഇതുവരെ മൂന്ന് ലക്ഷത്തോളം ജനങ്ങളെയാണ് മാറ്റിപാർപ്പിച്ചത്.രാജ്യത്ത് തുടരുന്ന ഉഷ്ണതരം​ഗവും വരണ്ട കാലാവസ്ഥയുമാണ് അടിയന്തരാവസ്ഥയ്ക്ക് കാരണമെന്ന് അധികൃതർ വ്യക്തമാക്കി. സ്പെയിനിലെ സ്ഥിതിയാണ് ഏറെ ആശങ്കാജനകം. തലസ്ഥാനമായ മാഡ്രിഡിന് സമീപവും അവില പ്രവിശ്യയിലും പടർന്ന് പിടിച്ച കാട്ടുതീ പിന്നീട് ഒന്നായി തീരുകയായിരുന്നു. ഇത് പ്രദേശത്ത് വലിയ രീതിയിലുള്ള നാശനഷ്ടങ്ങൾക്ക് കാരണമായി. ആയിരത്തിലധികം ഏക്കറോളം ഭൂമിയാണ് ഇതിനകം ചാമ്പലായത്. അ​ഗ്നിരക്ഷാസേന തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നുണ്ടെങ്കിലും ഉഷ്ണതരം​​ഗം പ്രവർത്തനങ്ങൾക്ക് തടസമാവുന്നുണ്ട്also read; ‘ഇത് ജനാധിപത്യത്തിന്റെ വിജയം, രാജ്യത്തെ ജെൻസികൾക്കും സിജെപിക്കും അഭിനന്ദനങ്ങൾ’: സോനം വാങ്ചുക്ക്ഫ്രാൻസിലും കാട്ടുതീ വ്യാപകമാണ്. കാട്ടുതീ പടർന്നതോടെ വിനോദ സഞ്ചാര കേന്ദ്രമായ കാഫ് ഫെറയിൽ നിന്ന് നിരവധി പേരെയാണ് ബോട്ട് മാർ​ഗം സുരക്ഷിത സ്ഥാനത്തേക്ക് എത്തിച്ചത്. ഇവിടെ 19,000 ഹെക്ടറിലധികം വരുന്ന വനഭൂമിയാണ് കത്തിനശിച്ചത്. സ്ഥിതി​ഗതികൾ പൂർണ്ണമായും നിയന്ത്രണാതീതമായതോടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ യൂറോപ്യൻ യൂണിയന്റെ സഹായം തേടിയിട്ടുണ്ട്. ഇയുവിന്റെ പ്രത്യേക ഫയർ ഫൈറ്റിം​ഗ് സംവിധാനങ്ങളും വിമാനങ്ങളും പ്രതിസന്ധി നേരിടാൻ രം​ഗത്തിറങ്ങുമെന്നാണ് പ്രതീക്ഷ.The post ഫ്രാൻസിലും സ്പെയിനിലും അതിരൂക്ഷമായ കാട്ടുതീ; മൂന്നു ലക്ഷത്തോളം പേരെ മാറ്റിപാർപ്പിച്ചു appeared first on Kairali News | Kairali News Live.