കോഴിക്കോട് | ജാമിഅ മദീനതുന്നൂര്‍ സംഘടിപ്പിച്ച ദ്വിദിന റെസിഡന്‍ഷ്യല്‍ കരിയര്‍ ഗൈഡന്‍സ് സമ്മിറ്റായ ‘എജ്യൂ ലോഗിന്‍ പ്ലസ് സമാപിച്ചു. ഉന്നത വിദ്യാഭ്യാസം, കരിയര്‍ , ഗവേഷണം, നൈപുണ്യ വികസനം, കമ്മ്യൂണിറ്റി ലീഡര്‍ഷിപ്പ് തുടങ്ങിയ അക്കാദമിക് സെഷനുകള്‍ നടന്ന സമ്മിറ്റ് ജാമിഅ മദീനതുന്നൂര്‍ പ്രൊ റെക്ടര്‍ ആസഫ് നൂറാനി ഉദ്ഘാടനം ചെയ്തു. ഇര്‍ഷാദ് നൂറാനി അധ്യക്ഷത വഹിച്ചു.ജാമിഅ മദീനതുന്നൂര്‍ സീനീയര്‍ സ്‌കൂളില്‍ പ്ലസ് ടു കൊമേഴ്‌സ്, സയന്‍സ്, ഹ്യൂമാനിറ്റീസ് പഠനം നടത്തുന്ന വിദ്യാര്‍ത്ഥികളുടെ ബാച്ചിലര്‍, ഇന്റര്‍മീഡിയേറ്റ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് മുന്നോടിയായി സംഘടിപ്പിച്ച എജ്യൂ ലോഗിന്‍ പ്ലസ് കാന്തപുരം ഇമാം റബ്ബാനി ക്യാമ്പസിലാണ് നടന്നത്. ആര്‍ട്‌സ്, കൊമേഴ്സ്, സയന്‍സ്, ലോ, ഇംഗ്ലീഷ്, അറബിക്, സൈക്കോളജി, അഡ്മിനിസ്‌ട്രേഷന്‍ തുടങ്ങിയ വിവിധ പഠന മേഖലകളെ പരിചയപ്പെടുത്തുന്ന കോഴ്‌സ് ഓറിയന്റേഷന്‍, ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്,വാല്യൂ , സ്‌കില്ലിംഗ് സെഷനുകളും പരിപാടിയുടെ ഭാഗമായി നടന്നു.ഡോ. സുജിത്,ഡോ. ഷാഹുല്‍ നൂറാനി,നിധിന്‍ വി. കൃഷ്ണ,സുബൈര്‍ അഹ്‌സനി, യൂനുസ് അഹ്‌സനി, അമീര്‍ അലി നൂറാനി, സഫ്വാന്‍ നൂറാനി പാനൂര്‍, മിന്‍ഹാജ് സഖാഫി, ജാസിം നൂറാനി, റാഷിദ് നൂറാനി, സിറാജ് റഹ്മാന്‍ നൂറാനി, അന്‍ഷിഫ് അലി നൂറാനി, ഉവൈസ് അബ്ദുസ്സലാം നൂറാനി,ഹഫീസ് നൂറാനി, നഹ്യാന്‍,ഷിനാസ് കെ. ഉബൈദ് എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. അക്കാദമിക് ഡയറക്ടര്‍ ഉവൈസ് നൂറാനി സ്വാഗതവും കോഡിനേറ്റര്‍ സിനാന്‍ നൂറാനി നന്ദിയും പറഞ്ഞു.Content Highlights: Jamia Madeenathunnoor organized two-day residential career guidance summit Edu Login Plus in Kozhikode. Pro Rector Asaf Noorani inaugurated the event which focused on higher education, research, and skill development for Plus Two students. Expert sessions and aptitude tests were held.