ജന്തർ മന്തറിൽ നിന്നും സമര വിജയത്തിന് ശേഷമുള്ള ആവേശം വ്ലോഗിലൂടെ പങ്കുവെച്ച് ഡോ. ജോൺ ബ്രിട്ടാസ് എം പി. നിശ്ചയദാർഢ്യത്തോടെ കേന്ദ്രസർക്കാരിനെതിരെ ഞങ്ങൾ നടത്തിയ സമരം വിജയിച്ചതിലുള്ള ആവേശമാണ് ഇവിടെ കാണുന്നതെന്നും അദ്ദേഹം ആവേശക്കടലിനിടയിൽ ചിത്രീകരിച്ച വീഡിയോയിൽ പറയുന്നു. സ്വന്തം ഫോണിൽ സെൽഫി വീഡിയോയാണ് ഡോ. ജോൺ ബ്രിട്ടാസ് എം പി ദൃശ്യം ചിത്രീകരിച്ച് പങ്കുവെച്ചത്.ദില്ലിയിലെ സമരത്തിൻ്റെ ഓരോ ഘട്ടത്തിലും വിവരങ്ങൾ പുറത്തെത്തിക്കുന്ന അദ്ദേഹത്തിൻ്റെ മറ്റ് ചില വ്ലോഗുകളും കഴിഞ്ഞ ദിവസങ്ങളിൽ വന്നിരുന്നു. ഇന്ത്യയുടെ സമീപമ കാല ചരിത്രത്തിൽ ഇത്രയും കൃത്യതയോടെ, ഉറച്ച ശബ്ദത്തോടെ നിശ്ചയദാർഢ്യത്തോടെ യുവത മുന്നോട്ട് വന്നതിൽ സന്തോഷമുണ്ടെന്നും ആവേശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിരവധിയായ യുവജനങ്ങൾ അദ്ദേഹത്തോടൊപ്പം വിഡിയോയിൽ സന്തോഷം പങ്കുവെക്കുന്നതായി കാണാം.Also read: ‘ഇത് ജനാധിപത്യത്തിന്റെ വിജയം, രാജ്യത്തെ ജെൻസികൾക്കും സിജെപിക്കും അഭിനന്ദനങ്ങൾ’: സോനം വാങ്ചുക്ക്ഐതിഹാസീക സമരമാണ് ദില്ലിയിൽ കഴിഞ്ഞ ദിവസങ്ങളിലെല്ലാം നടന്നത്. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും യുവജനങ്ങൾ ദില്ലിയിലെ ജന്തർ മന്തറിലേക്ക് ഒഴുകിയെത്തി. ലാത്തിക്കും ജലപീരങ്കികൾക്കും മുന്നിൽ അടിപതാറാതെ അവർ സമരം നയിക്കുകയും ഒടുവിൽ ധർമേന്ദ്ര പ്രധാനെ രാജിവെപ്പിക്കുകയും ചെയ്യുകയായിരുന്നു.The post കേന്ദ്രസർക്കാരിനെതിരെ ഞങ്ങൾ നടത്തിയ സമരം വിജയിച്ചതിലുള്ള ആവേശമാണിത്; ജന്തർ മന്തറിൽ നിന്നും ഡോ. ജോൺ ബ്രിട്ടാസ് എം പി appeared first on Kairali News | Kairali News Live.