പ്രള്‍ഹാദ് ജോഷി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയാകും

Wait 5 sec.

ന്യൂഡല്‍ഹി  | ധര്‍മ്മേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി പ്രള്‍ഹാദ് ജോഷി ചുമതലയേല്‍ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം രാഷ്ട്രപതി ദ്രൗപതി മുര്‍മു ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി സ്വീകരിച്ചിരുന്നു.പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം, കാബിനറ്റ് മന്ത്രിയായ പ്രള്‍ഹാദ് ജോഷിക്ക് നിലവിലുള്ള വകുപ്പുകള്‍ക്ക് പുറമെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ചുമതല കൂടി നല്‍കി രാഷ്ട്രപതി ഉത്തരവിട്ടതായി ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.കര്‍ണാടകയിലെ ധാര്‍വാഡില്‍ നിന്നുള്ള ലോക്സഭാ അംഗമാണ് പ്രള്‍ഹാദ് ജോഷി. നിലവില്‍ ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ വകുപ്പുകളുടെയും, നവ-പുനരുപയോഗ ഊര്‍ജ്ജ മന്ത്രാലയത്തിന്റെയും കേന്ദ്ര മന്ത്രിയായി അദ്ദേഹം സേവനമനുഷ്‌കരിക്കുന്നുണ്ട്. കൂടാതെ ‘ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സി’ന്റെ പ്രസിഡന്റായും അദ്ദേഹം പ്രവര്‍ത്തിക്കുന്നു.#PralhadJoshi #EducationMinistry #DharmendraPradhan #UnionCabinet #NewDelhi #SirajLiveContent Highlights: Pralhad Joshi gets additional charge of the Education Ministry after Dharmendra Pradhan’s resignation. President Droupadi Murmu accepted the resignation on the advice of Prime Minister Modi. Joshi currently holds consumer affairs and renewable energy portfolios