ഇക്കഴിഞ്ഞ ലോകകപ്പിലെ ഹിറോ ഗോൾകീപ്പർ കേപ്പ് വെർദെയുടെ ജോസിമാർ ജോസെ എവോറ ഡയസ് എന്ന വൊസി‍ഞ്ഞ ചിലിയൻ ക്ലബ്ബായ കൊളോ കൊളോയുമായി കരാറിലെത്തി. ക്ലബ്ബ് കാര്യം ഒദ്യോഗികമായി അറിയിച്ചു. 40 കാരനായ താരത്തെ ഒന്നര വർഷത്തെ കരാറിലാണ് ടീമിൽ എത്തിച്ചത്. പോർച്ചുഗീസ് സെക്കൻഡ് ഡിവിഷൻ ക്ലബ്ബായ ജി.ഡി. ഷാവേസിൽ നിന്ന് ഫ്രീ ട്രാൻസ്ഫറിലാണ് താരം ചിലയിൽ എത്തുന്നത്.40 കാരനായ വൊസി‍ഞ്ഞ ലോകകപ്പിൽ മികച്ച പ്രകടനവുമായി ഫിഫ ബെസ്റ്റ് ഇലവനിൽ ഉൾപ്പെട്ടിരുന്നു. അരങ്ങേറ്റക്കാരായ കേപ്പ് വെർദെയും ക്യാപ്പ്റ്റൻ വൊസി‍ഞ്ഞയും സ്പെയിൻ, ഉറുഗ്വൊ അടങ്ങുന്ന ഗ്രൂപ്പിൽ നിന്ന് ഇവരെയെല്ലാം സമനിലയിൽ തളച്ച് രണ്ടാം സ്ഥാനക്കാരായി റൗണ്ട് ഓഫ് 32 വരെ മുന്നേറി ആരാധക ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. റൗണ്ട് ഓഫ് 32വിൽ മുൻ ചാമ്പ്യന്മാരായ അർജന്റീനയെ അവസാന നിമിഷം വരെ വിറപ്പിച്ച് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് പൊരുതി പരാജയപ്പെട്ടത്.Also read: പാരാപവർലിഫ്റ്റിങ്ങിൽ വെങ്കലത്തിളക്കവുമായി ജണ്ടു കുമാർ; കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽലോകകപ്പിലെ വൊസി‍ഞ്ഞയുടെ മികച്ച പ്രകടനം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിലെ പിൻതുടരുന്നവരുടെ എണ്ണം 50,000-ത്തിൽ നിന്ന് ഏകദേശം 29 ദശലക്ഷമായി വർധിച്ചു. ലോകഫുട്ബോളിൽ ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന ഗോൾകീപ്പറും ആഫ്രിക്കൻ താരങ്ങളിൽ മുഹമ്മദ് സലാക്ക് പിന്നിൽ രണ്ടാമതുമാണ് കേപ്പ് വെർദെ താരം.The post ലോകകപ്പ് ഹിറോ കൊളോ കൊളോയുടെ വല കാക്കും appeared first on Kairali News | Kairali News Live.