പോലീസ് വാഹനത്തില്‍ നിന്നും മദ്യക്കുപ്പികള്‍ കണ്ടെത്തിയ സംഭവം; പോലീസുകാര്‍ മദ്യപിച്ചിരുന്നതായി പരിശോധന ഫലം

Wait 5 sec.

തൊടുപുഴ |  ഇടുക്കിയില്‍ പോലീസ് വാഹനത്തില്‍ നിന്നും മദ്യക്കുപ്പി കണ്ടെടുത്ത സംഭവത്തില്‍ പോലീസുകാര്‍ മദ്യപിച്ചിരുന്നുവെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. കരിമണ്ണൂര്‍ എസ് ഐ റോയ് സുകുമാരനും ഡ്രൈവര്‍ ജിജോ ആന്റണിയും മദ്യപിച്ചിരുന്നുവെന്നാണ് പരിശോധനാ ഫലം.കാക്കനാട് റീജണല്‍ കെമിക്കല്‍ എക്സാമിനേഴ്സ് ലാബ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. സംഭവത്തില്‍ ഇടുക്കി എസ്പി ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. തൊടുപുഴ മങ്ങാട്ടുകവലയില്‍ ലോകകപ്പ് ഫൈനല്‍ പ്രദര്‍ശന പരിപാടിയിലാണ് രണ്ടു ഉദ്യോഗസ്ഥരും മദ്യപിച്ച് ഡ്യൂട്ടിക്ക് എത്തിയത്. സംശയം തോന്നിയ നാട്ടുകാര്‍ ഇരുവരെയും തടഞ്ഞു വയ്ക്കുകയായിരുന്നു. സംഭവത്തില്‍ ഔദ്യോഗിക കൃത്യം തടസ്സപ്പെടുത്തിയെന്ന് കാട്ടി 200 ഓളം നാട്ടുകാര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.Content Highlights: A chemical lab report confirmed that Karimannoor SI Roy Sukumaran and driver Jijo Antony were drunk on duty in Thodupuzha. The incident occurred during a World Cup final screening at Mangattukavala where locals detained them. Idukki SP has submitted a detailed report to the DGP for further action