അരി വിലക്കയറ്റം തടയാൻ എഫ്‌സിഐ അടിയന്തരമായി വിപണിയിൽ ഇടപെടണം: തിരുവനന്തപുരം ചേംബർ

Wait 5 sec.

കേരളത്തിൽ അരിയുടെ വില കുത്തനെ ഉയരുന്ന സാഹചര്യത്തിൽ വിപണിയിൽ അടിയന്തര ഇടപെടൽ നടത്തി ആവശ്യമായ അളവിൽ അരി ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ, ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ , സംസ്ഥാന സർക്കാർ എന്നിവ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ടി സി സി ഐ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് എഫ്സിഐ ചെയർമാനും മാനേജിങ് ഡയറക്‌ടർക്കും, ദക്ഷിണ മേഖലാ സോണൽ മാനേജർക്കും, കേരള ഭക്ഷ്യ-പൊതുവിതരണ മന്ത്രിക്കും ചേംബർ വിശദമായ നിവേദനങ്ങൾ സമർപ്പിച്ചു.കർണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് തുടങ്ങിയ പ്രധാന നെൽ ഉൽപാദന സംസ്ഥാനങ്ങളിൽ മഴക്കുറവും ജലസംഭരണികളിലെ ജലനിരപ്പ് ഗണ്യമായി കുറഞ്ഞതും മൂലം നെൽകൃഷിയെക്കുറിച്ച് അനിശ്ചിതത്വം നിലനിൽക്കുകയാണ്.ഇതിന്റെ പശ്ചാത്തലത്തിൽ അരിയുടെയും നെല്ലിന്റെയും വില വിപണിയിൽ ഉയരുകയും ആശങ്കാജനകമായ സാഹചര്യം രൂപപ്പെടുകയും ചെയ്തിട്ടുണ്ട്. ഇത്തരം സാഹചര്യത്തിൽ ചിലയിടങ്ങളിൽ ഊഹക്കച്ചവടത്തിനും അമിത സംഭരണത്തിനും സാധ്യത വർധിക്കുന്നതോടെ വിപണിയിലെ ലഭ്യത കുറയുകയും വില വീണ്ടും കുതിച്ചുയരാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ലെന്ന് ചേംബർ ചൂണ്ടിക്കാട്ടി.സംസ്ഥാനത്തിന്റെ അരി ആവശ്യത്തിന്റെ വലിയൊരു പങ്ക് അയൽ സംസ്ഥാനങ്ങളിൽ നിന്നാണ് എത്തുന്നത്. അതിനാൽ ഉൽപാദന മേഖലയിലെ പ്രതിസന്ധി കേരളത്തെ നേരിട്ട് ബാധിക്കുമെന്നും, ഇത് പൊതുജനങ്ങൾക്കും അരി വ്യാപാര മേഖലയ്ക്കും ഒരുപോലെ വലിയ തിരിച്ചടിയാകുമെന്നും ചേംബർ മുന്നറിയിപ്പ് നൽകി.ഇപ്പോഴത്തെ സാഹചര്യത്തിൽ ഓപ്പൺ മാർക്കറ്റ് സെയിൽ സ്കീം (ഡൊമസ്റ്റിക്) പ്രകാരം എഫ്സിഐയുടെ കൈവശമുള്ള അരി സ്വകാര്യ അരി വ്യാപാരികൾക്ക് ഇ-ലേലം വഴി അടിയന്തരമായി ലഭ്യമാക്കണമെന്ന് ചേംബർ ആവശ്യപ്പെട്ടു. അടിയന്തര ഇടപെടലുകൾക്കൊപ്പം ദീർഘകാല ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികളും സർക്കാർ സ്വീകരിക്കണമെന്ന് ചേംബർ നിർദേശിച്ചു.Also read: ഇത് പലതിന്റെയും ആരംഭം; മോദിയെ മുട്ടുകുത്തിച്ച ചരിത്രവിജയം: ബിനോയ് വിശ്വംഎഫ്‌സിഐയുടെ കൈവശമുള്ള അരിയുടെ വിപണി വിഹിതം വർധിപ്പിച്ച് ഒ എം എസ് എസ് (ഡി) വഴി കൂടുതൽ അളവിൽ അരി ലഭ്യമാക്കുക, കേരളത്തിനുള്ള എഫ്സിഐ വിഹിതം വർധിപ്പിക്കുക, സപ്ലൈകോയുടെ വിപണി ഇടപെടലുകൾ ശക്തിപ്പെടുത്തുക, പൂഴ്ത്തിവെപ്പും കരിഞ്ചന്തയും കർശനമായി തടയുക, മൊത്ത-ചില്ലറ അരിവിലകൾ ദിവസേന നിരീക്ഷിക്കുക, പ്രധാന ഉൽപാദന സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള അരിയുടെ അന്തർസംസ്ഥാന ഗതാഗതം തടസ്സമില്ലാതെ ഉറപ്പാക്കുക, സംസ്ഥാനത്ത് ആവശ്യമായ ബഫർ സ്റ്റോക്ക് നിലനിർത്തുക തുടങ്ങിയ അടിയന്തര നടപടികൾ കൈക്കൊള്ളണമെന്ന് ചേംബർ ആവശ്യപ്പെട്ടു. അതോടൊപ്പം നെൽകർഷകർക്ക് കൂടുതൽ പ്രോത്സാഹനവും ജലസേചന പിന്തുണയും നൽകുക, കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കാൻ കഴിയുന്ന കാർഷിക രീതികൾ പ്രോത്സാഹിപ്പിക്കുക, സംഭരണ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുക തുടങ്ങിയ ദീർഘകാല നടപടികളും സ്വീകരിക്കണമെന്ന് ചേംബർ അഭിപ്രായപ്പെട്ടു.അരി കേരള ജനതയുടെ പ്രധാന ഭക്ഷ്യധാന്യമാണ്. നിലവിലെ സാഹചര്യത്തിൽ വിപണിയിൽ സമയോചിതമായ സർക്കാർ ഇടപെടൽ ഉണ്ടായില്ലെങ്കിൽ സാധാരണക്കാരന് വലിയ സാമ്പത്തിക ഭാരം ഉണ്ടാകും. എഫ്‌സിഐ ആവശ്യമായ അളവിൽ അരി ഉടൻ വിപണിയിലെത്തിച്ചാൽ വില നിയന്ത്രിക്കാനും വ്യാപാര മേഖലയിലും പൊതുജനങ്ങൾക്കും ആശ്വാസമാകാനും കഴിയുംമെന്ന് ചേംബർ പ്രസിഡന്റ് എസ്. എൻ. രഘുചന്ദ്രൻ നായർ പറഞ്ഞുThe post അരി വിലക്കയറ്റം തടയാൻ എഫ്‌സിഐ അടിയന്തരമായി വിപണിയിൽ ഇടപെടണം: തിരുവനന്തപുരം ചേംബർ appeared first on Kairali News | Kairali News Live.