കരുത്തുറ്റ യുവതയുടെ മുന്നിലാണ് ധർമേന്ദ്ര പ്രധാന്റെ രാജി എന്ന്പിണറായി വിജയൻ

Wait 5 sec.

കരുത്തുറ്റ യുവതയുടെ പ്രകടനത്തെ മുൻപിലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജി വയ്‌ക്കേണ്ടി വന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വിദ്യാർത്ഥി സമൂഹത്തിന്റെ ഇച്ഛാശക്തിക്ക് മുന്നിൽ കേന്ദ്ര സർക്കാരിന്റെ ധാർഷ്ട്യത്തിന് ഒടുവിൽ മുട്ട് കുത്തേണ്ടി വന്നെന്ന് അദ്ദേഹം പറഞ്ഞു.ആർഎസ്എസ് അവരുടേതായ അജണ്ടകൾ നടപ്പിലാക്കി പോകുകയായിരുന്നു. അതിനുവേണ്ടി എല്ലാ വളഞ്ഞ വഴികളും കണ്ടെത്തി. സ്വന്തം അജണ്ടകൾ നടപ്പാക്കാൻ വേണ്ടി ഭിന്നതയും വർഗീയതയും വളർത്തി ജനങ്ങളെ വ്യത്യസ്ത ചേരികളിൽ ആക്കാൻ അവർ ശ്രമിച്ചു.നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ പരീക്ഷയ്ക്ക് മുൻപ് സ്വാധീനമുള്ള ആളുകൾക്ക് കിട്ടുന്ന സാഹചര്യമുണ്ടായി. അതോടെ വിദ്യാർത്ഥികൾ അധ്വാനിച്ചത് വെറുതെയാകുന്ന അവസ്ഥ വന്നു. രാജസ്ഥാനിലെ ബിജെപി നേതാവായിരുന്നു ഈ അഴിമതിയുടെ സൂത്രധാരൻ.ഇത് കുട്ടികൾക്കും മാതാപിതാക്കൾക്കും വലിയ അതൃപ്തി ഉണ്ടാക്കി. മാനസിക വിഷമം താങ്ങാൻ ആവാത്ത അവസ്ഥ വിദ്യാർത്ഥികൾക്ക് ഉണ്ടായി. ചോദ്യപേപ്പർ ചോർത്തിയാളുടെ പേര് മനസ്സിൽ നിൽക്കില്ല എന്നും അതിനു കാരണം ആ പേര് അങ്ങനെ പ്രചരിപ്പിച്ചില്ല എന്ന വസ്തുതയുമാണെന്ന് അദ്ദേഹം പറഞ്ഞു.ഇന്ത്യൻ ജനാധിപത്യത്തിന്റെ കരുത്തു കാണിച്ച മാറ്റം ആണ് ഇപ്പോൾ ഉണ്ടായത്. 1977ലും ആ മാറ്റം പ്രകടമായിരുന്നു. അന്ന് ഇന്ദിരാഗാന്ധിയുടെ നടപടിക്കെതിരെ ഇന്ത്യൻ ജനാധിപത്യ വാദികൾ രംഗത്ത് വന്നിരുന്നു അന്ന് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തവണ ആദ്യം സിജെപിയാണ് പരസ്യമായി രംഗത്തെത്തിയത്. അതിന് പിന്നാലെ ഇടത് വിദ്യാർത്ഥി സംഘടനകളും സമരത്തിന്റെ ഭാഗമായി.രാജ്യതലസ്ഥാനം വലിയ സമര കേന്ദ്രമായി മാറിയതോടെ സമരം അടിച്ചമർത്താൻ കേന്ദ്രം പല വഴികളും തേടി. കമ്മ്യൂണിക്കേഷൻ സിസ്റ്റം ഇല്ലാതെയാക്കിയും, യാത്രസൗകര്യങ്ങൾ പൂർണമായും അടച്ചും, സമരക്കാർക്ക് നേരെ ഭീകരമായ മർദ്ദന ആഴിച്ചിട്ടും സമരക്കാരെ രാജ്യദ്രോഹികളായി ചിത്രീകരിക്കാൻ ശ്രമിച്ചും കേന്ദ്രം സമരത്തെ തളർത്താൻ ശ്രമിച്ചു. പക്ഷേ സമരത്തെ തളർത്താനായില്ല. ഒടുവിൽ മറ്റൊരു വഴിയും ഇല്ലാതെയാണ് ധർമ്മേന്ദ്രപ്രധാന്റെ രാജി വാങ്ങിയത് എന്നും അദ്ദേഹം പറഞ്ഞു.ബിജെപി സ്വീകരിക്കുന്ന നിലപാട് ന്യൂനപക്ഷങ്ങൾക്കും കമ്മ്യൂണിസ്റ്റുകാർക്കും എതിരാണെന്ന് പറഞ്ഞ അദ്ദേഹം സെൻസസ് കമ്മീഷൻ എതിരെ വിമർശം ഉയർത്തി. ജനസംഖ്യയെ കുറിച്ച് പഠിക്കാൻ ബിജെപി ഇപ്പോൾ ഒരു കമ്മീഷനെ നിയോഗിച്ചിട്ടുണ്ട് എന്നും തങ്ങളുടെ അജണ്ട അനുസരിച്ച് കാര്യങ്ങൾ നടത്താനുള്ള നീക്കമാണ് ഉണ്ടാകുന്നത് എന്നും അദ്ദേഹം പറഞ്ഞു.Also Read: ധർമേന്ദ്ര പ്രധാന്റെ രാജി ഇന്ത്യൻ ജനതയുടെ വിജയമെന്ന് കെ. രാധാകൃഷ്ണൻ എംപിയുഡിഎഫിലെ പ്രബലമായ കക്ഷി മുസ്ലിം ലീഗാണ്. എന്നാൽ രാജ്യത്ത് ഹിന്ദുത്വ കക്ഷികൾ മുന്നോട്ടുവെക്കുന്ന നടപടികൾക്ക് കൂടെ നിൽക്കുന്ന നിലപാടാണ് കേരളത്തിലെ ഗവൺമെന്റ് സ്വീകരിക്കുന്നത്.യുഡിഎഫ് സർക്കാറിന് സത്യപ്രതിജ്ഞ ചടങ്ങിലും ഹിന്ദുത്വ ശക്തികൾക്ക് കീഴടങ്ങിയത് കണ്ടതാണ് അതിന്റെ ഭാഗമായിരുന്നു വന്ദേമാതരം ചെല്ലിയത്. ഗവണ്മെന്റ് സംഘപരിവാറിനു മുൻപിൽ സാഷ്ടാഗ പ്രണാമം നടത്തുക ആയിരുന്നു.ഇത് ഒറ്റപെട്ട സംഭവം അല്ല എന്നും ഈ വിധേയത്വം നയപ്രഖ്യാപനത്തിലും കണ്ടു എന്ന് പിണറായി വിജയൻ പറഞ്ഞു. കേരളത്തിന് ഒരുപാട് ഫണ്ട് തടഞ്ഞു വച്ചവരാണ് കേന്ദ്രം.എന്നാൽ അതിനെതിരെ ഒരു വാക്കുപോലും യുഡിഎഫ് പറയാതെ കേന്ദ്ര ഗവൺമെന്റിനെ വാക്കിലോ നോക്കിയിലോ വിമർശിക്കാത്ത നയപ്രഖ്യാപനം ആയിരുന്നു കേരളത്തിലെ ഗവൺമെന്റ് നടത്തിയത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.The post കരുത്തുറ്റ യുവതയുടെ മുന്നിലാണ് ധർമേന്ദ്ര പ്രധാന്റെ രാജി എന്ന് പിണറായി വിജയൻ appeared first on Kairali News | Kairali News Live.