ദില്ലി ജന്ത‍ർ മന്തിറിലെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ പ്രതിഷേധ നെറ്റ് മാ‍‌ർച്ച് സംഘടിപ്പിച്ചു

Wait 5 sec.

ദില്ലിയിൽ നടക്കുന്ന യുവാക്കളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഡി വൈ എഫ് ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ നിന്നും ആരംഭിച്ച മാർച്ച് ഏജീസ് ഓഫീസിന് മുന്നിൽ സമാപിച്ചു.പന്തം ഉയർത്തി പിടിച്ചാണ് മാർച്ച് നടന്നത്. ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി ഡോ.ഷിജൂഖാൻ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് വി അനൂപ് അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ വി എസ് ശ്യാമ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ എം അൻസാരി, എൽ എസ് ലിജു, എസ് എസ് നിതിൻ തുടങ്ങിയവർ നേതൃത്വം നൽകി.Also read: വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ച് മുണ്ടുടുത്തെത്തിയ യു കെ ജി വിദ്യാർത്ഥിക്ക് അധ്യാപികയുടെ ശാസനയും അപമാനിക്കലുംവലിയ പ്രതിഷേധമാണ് ദില്ലിയിൽ നടക്കുന്ന സമരത്തിന് നേരെയുള്ള മോദി സർക്കാരിൻ്റെ അഴിഞ്ഞാട്ടത്തിനെതിരെ രാജ്യ വ്യാപകമായി നടക്കുന്നത്. ആർ എസ് എസ് ​ഗുണ്ടകളുൾപ്പെടെ ചേർന്ന് വിദ്യാർഥികളേയും യുവാക്കളേയും ക്രുരമായി മ‍ർദ്ദിക്കുകയായിരുന്നു.The post ദില്ലി ജന്ത‍ർ മന്തിറിലെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ പ്രതിഷേധ നെറ്റ് മാ‍‌ർച്ച് സംഘടിപ്പിച്ചു appeared first on Kairali News | Kairali News Live.