കോമണ്‍വെല്‍ത്ത് ഗെയിംസ്: ഇന്ത്യക്ക് ആദ്യ സ്വര്‍ണം, ഹാട്രിക് നേട്ടവുമായി മീരാഭായ് ചാനു

Wait 5 sec.

ഗ്ലാസ്ഗോ | കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം. മീരാഭായ് ചാനുവാണ് വനിതകളുടെ 48 കിലോഗ്രാം ഭാരോദ്വഹനത്തില്‍ രാജ്യത്തിന് റെക്കോര്‍ഡോടെ സ്വര്‍ണ മെഡല്‍ സമ്മാനിച്ചത്. മീരയുടെ തുടര്‍ച്ചയായ മൂന്നാം കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമാണിത്.സ്നാച്ചിലും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിലുമായി 190 കിലോഗ്രാം ഉയര്‍ത്തിയാണ് മീര സ്വര്‍ണം നേടിയത്. ആദ്യ ശ്രമത്തില്‍ 82 കിലോഗ്രാം സ്‌നാച്ച് ഉയര്‍ത്തുന്നതില്‍ മീര പരാജയപ്പെട്ടു. എന്നാല്‍, രണ്ടാം ശ്രമത്തില്‍ ഈ ഭാരം വിജയകരമായി ഉയര്‍ത്തി.അവസാന സ്‌നാച്ച് ശ്രമത്തില്‍ 85 കിലോഗ്രാം കൂടി വിജയകരമായി ഉയര്‍ത്തി പുതിയ കോമണ്‍വെല്‍ത്ത് റെക്കോര്‍ഡ് കുറിച്ചു.