പൊലീസ് സംഘടനാനേതാക്കളുടെ കൂട്ട സ്ഥലംമാറ്റ ഉത്തരവ് സ്റ്റേ ചെയ്ത് അഡ്മിനിസ്ട്രേഷൻ ട്രൈബ്യൂണൽ

Wait 5 sec.

പാലക്കാട്ടെ ഒൻപത് സിവിൽ പൊലീസ് ഓഫീസർമാരുടെ വിവാദമായ കൂട്ട ദൂര സ്ഥലംമാറ്റ ഉത്തരവ് സംസ്ഥാന അഡ്മിനിസ്ട്രേഷൻ ട്രൈബ്യൂണൽ സ്റ്റേ ചെയ്തു. കേരള പൊലീസ് അസോസിയേഷന്റെയും ഓഫീസേഴ്സ് അസോസിയേഷന്റെയും ജില്ലാ, സംസ്ഥാന ഭാരവാഹികളായ ഉദ്യോഗസ്ഥരെയാണ് യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെ കൂട്ടത്തോടെ ദൂരസ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റിയത്.തങ്ങൾ ആവശ്യപ്പെട്ട ഓപ്ഷൻ പ്രകാരമുള്ള പൊലീസ് സ്റ്റേഷനുകൾ അനുവദിക്കാതെ പകരം വിദൂര സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റിയ നടപടിയെ ചോദ്യം ചെയ്ത് ഉദ്യോഗസ്ഥർ നിയമപോരാട്ടത്തിന് ഇറങ്ങുകയായിരുന്നു. ഉദ്യോഗസ്ഥരുടെ ഭാഗം ശരിവെച്ചുകൊണ്ട്, ഒരു മാസത്തിനുള്ളിൽ അവർ നൽകിയ ഓപ്ഷൻ പ്രകാരം തന്നെ അനുയോജ്യമായ സ്ഥലമാറ്റം നൽകണമെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് ട്രൈബ്യൂണൽ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.പൊലീസ് സംഘടനകളുടെ നേതൃനിരയിൽ പ്രവർത്തിക്കുന്നവരെ ലക്ഷ്യമിട്ട് നടത്തിയ പ്രതികാര നടപടിയാണിതെന്ന ആക്ഷേപങ്ങൾക്കിടയിലാണ് ട്രൈബ്യൂണലിന്റെ ഈ നിർണ്ണായക ഉത്തരവ് പുറത്തുവന്നിരിക്കുന്നത്.The post പൊലീസ് സംഘടനാനേതാക്കളുടെ കൂട്ട സ്ഥലംമാറ്റ ഉത്തരവ് സ്റ്റേ ചെയ്ത് അഡ്മിനിസ്ട്രേഷൻ ട്രൈബ്യൂണൽ appeared first on ഇവാർത്ത | Evartha.