ധർമേന്ദ്ര പ്രധാന് സ്ഥാനം നഷ്ടപ്പെടാൻ കാരണം കക്ഷി രാഷ്ട്രീയത്തിന് അതീതമായുള്ള യുവാക്കളുടെ പോരാട്ടം; സിജെപി എന്ന വാക്ക് പരാമർശിക്കാതെ കെസി വേണുഗോപാൽ

Wait 5 sec.

സിജെപി സമരത്തെ തുടർന്ന് കേന്ദ്രവിദ്യാഭ്യാസമന്ത്രി സ്ഥാനം ധർമേന്ദ്ര പ്രധാന് നഷ്ടപ്പെടാൻ കാരണം കക്ഷി രാഷ്ട്രീയത്തിന് അതീതമായുള്ള യുവാക്കളുടെ പോരാട്ടമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. എന്നാൽ സിജെപി എന്ന വാക്ക് പരാമർശിക്കാതെയായിരുന്നു കെ.സിയുടെ വിശദീകരണം. ചില പ്ലാറ്റ് ഫോമുകളുടെ കൂടെ വിജയമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു.സിജെപിയുടെ വളർച്ചയിൽ ആശങ്ക ഇല്ല. കോൺഗ്രസ് ആത്മവിശ്വസമുള്ള പാർട്ടിയാണെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. പൊലീസിൻ്റെ രീതികൾ മാറി വരുന്നതേയുള്ളൂ. പത്തു കൊല്ലമായ ഹാങ്ങോവർ ഇപ്പോഴുമുണ്ട്. ഒരു പെൺകുട്ടിയെ ഇങ്ങനെ ആണോ കൈകാര്യം ചെയ്യേണ്ടതെന്നും അദ്ദേഹം ചോദിച്ചു.സമരം ചെയ്യുന്നവരോട് പൊലീസ് നടത്തേണ്ട സമീപനം കൃത്യമായ മാറ്റം ഉണ്ടാകണം. അത് ഡൽഹിയിൽ ആയാലും കേരളത്തിലായാലും. പാർലമെൻ്റിൽ കേന്ദ്രസർക്കാരിനെ പ്രതിപക്ഷം ശക്തമായി എതിർത്തിട്ടുണ്ടെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.യുവജനതയ്ക്കൊപ്പം രാഹുൽഗാന്ധിയുടെ പ്രതിഷേധം ആയപ്പോൾ നരേന്ദ്രമോദിക്ക് മുട്ടുമടക്കേണ്ടി വന്നു. നീറ്റ് വിഷയത്തിൽ പുതിയ ബില്ലിൻ്റെ കാര്യത്തിൽ എന്ത് നടപടി സ്വീകരിക്കണമെന്ന് യോഗം കൂടി തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു.The post ധർമേന്ദ്ര പ്രധാന് സ്ഥാനം നഷ്ടപ്പെടാൻ കാരണം കക്ഷി രാഷ്ട്രീയത്തിന് അതീതമായുള്ള യുവാക്കളുടെ പോരാട്ടം; സിജെപി എന്ന വാക്ക് പരാമർശിക്കാതെ കെസി വേണുഗോപാൽ appeared first on ഇവാർത്ത | Evartha.