പരീക്ഷാ പരിഷ്‌കരണങ്ങള്‍ക്കായി ഇന്‍ഫോസിസ് സഹസ്ഥാപകന്റെ കീഴില്‍ ടാസ്‌ക് ഫോഴ്‌സ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി

Wait 5 sec.

ന്യൂഡല്‍ഹി |  രാജ്യത്തെ പരീക്ഷാ സമ്പ്രദായത്തില്‍ പരിഷ്‌കാരങ്ങള്‍ നിര്‍ദേശിക്കുന്നതിനായി പ്രമുഖ ടെക് കമ്പനിയായ ഇന്‍ഫോസിസിന്റെ സഹസ്ഥാപകന്‍ നന്ദന്‍ നിലേക്കനിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി.വിദ്യാര്‍ഥികളുടെ ഭാവി സുരക്ഷിതമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച വിഡിയോ സന്ദേശത്തില്‍ മോദി പറഞ്ഞു.വിദ്യാര്‍ഥികളുടെ ഭാവി വെച്ച് കളിച്ചവര്‍ ഇപ്പോള്‍ ജയിലിലാണ് .പരീക്ഷാ ക്രമക്കേടുകള്‍ തടയുന്നതിനായി സര്‍ക്കാര്‍ ഇതിനകം തന്നെ നടപടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി വ്യവസ്ഥ ചെയ്യുന്ന പുതിയ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണെന്നും മോദി വ്യക്തമാക്കി.നീറ്റ് പരീക്ഷാ ക്രമക്കേടില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ധര്‍മേന്ദ്ര പ്രധാന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പരീക്ഷാ സമ്പ്രദായത്തില്‍ കാതലായ മാറ്റങ്ങള്‍ നടപ്പാക്കാന്‍ ഉദ്ദേശിച്ച് ത്വരിതഗതിയില്‍ ടാസ്‌ക് ഫോഴ്സിന് രൂപം നല്‍കി കേന്ദ്രത്തിന്റെ നടപടി.HIGH POWERED TASK FORCE on examination reforms under the leadership of Shri Nandan Nilekani constituted.@NandanNilekani pic.twitter.com/mMpmPdIEL5— Narendra Modi (@narendramodi) July 26, 2026നീലേകനിക്ക് പുറമെ വിവിധ മേഖലകളിലെ പ്രഗത്ഭരും ടാസ്‌ക് ഫോഴ്‌സില്‍ അംഗങ്ങളാണ്. രാജ്യത്തെ പരീക്ഷാ സംവിധാനങ്ങള്‍, പ്രത്യേകിച്ചും സാങ്കേതിക വീക്ഷണത്തിലും ഘടനാപരമായ പരിഷ്‌കരണങ്ങളിലും മെച്ചപ്പെടുത്താന്‍ ഇവര്‍ സഹായിക്കും.ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ എസ് സോമനാഥ്, ഇന്റലിജന്‍സ് ബ്യൂറോ മുന്‍ ഡയറക്ടര്‍ തപന്‍ ഡേക, ഐഐടി ചെന്നൈ ഡയറക്ടര്‍ വി കാമകോടി, മുന്‍ വിദ്യാഭ്യാസ സെക്രട്ടറി അനിത കാവല്‍, ലോജിസ്റ്റിക്‌സ് വിദഗ്ധന്‍ അമൃത് ലാല്‍ മീണ എന്നിവരാണ് മറ്റ് അംഗങ്ങള്‍.Content Highlights: PM Narendra Modi announced a high level task force led by Infosys co founder Nandan Nilekani to propose exam reforms. The team includes ex ISRO chief S Somanath and former IB director Tapan Deka. The step comes after recent NEET paper leak controversies to secure the future of students.