സി എം ആര്‍ എല്‍ കള്ളപ്പണം വെളുപ്പിക്കല്‍; ചരക്ക് നീക്കത്തിന്റെ ചെലവെന്ന പേരില്‍ പണം കൈമാറി

Wait 5 sec.

കൊച്ചി | സി എം ആര്‍ എല്‍ എക്‌സാലോജിക് ഇടപാടില്‍ വീണ ടി ഉള്‍പ്പെടെയുള്ളവരുടെ മരവിപ്പിച്ച സ്വത്തുക്കള്‍ സംബന്ധിച്ച വിവരങ്ങള്‍ അഡ്ജ്യൂഡിക്കേറ്റിങ് കമ്മിറ്റിയ്ക്ക് ഇ ഡി കൈമാറി. ഈ സ്വത്തുക്കള്‍ ഈയാഴ്ച കണ്ടുകെട്ടിയേക്കും.കേസില്‍ സി എം ആര്‍ എല്‍ കള്ളപ്പണം വെളുപ്പിക്കലിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചുവെന്ന് ഇ ഡി റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നു. ചരക്ക് നീക്കത്തിന്റെ ചെലവെന്ന പേരില്‍ ട്രാന്‍സ്‌പോര്‍ട്ടര്‍മാരുടെ അക്കൗണ്ടിലേക്ക് പണം കൈമാറുകയും പിന്നാലെ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ച് സി എം ആര്‍ എല്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് തിരികെ നല്‍കുകയും ചെയ്യും. ഇതിന് ട്രാന്‍സ്‌പോര്‍ട്ടര്‍മാര്‍ക്ക് 7% കമ്മീഷന്‍ ലഭിക്കും. ട്രാന്‍സ്‌പോര്‍ട്ടര്‍മാരുടെ ചോദ്യം ചെയ്യലിലാണ് പ്രധാനപ്പെട്ട വിവരങ്ങള്‍ ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.വീണ ടി 45 ലക്ഷത്തോളം രൂപ ഇന്‍വോയിസ് ഇല്ലാതെ കൈപ്പറ്റി എന്ന വിവരം ഇന്നലെ പുറത്തുവന്നിരുന്നു. 2017 ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവിലാണ് പണം ലഭിച്ചതെന്നും ഇ ഡി പറയുന്നു. വീണ പണം കൈപ്പറ്റിയത് ഐടി മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് എന്ന പേരിലായിരുന്നുവെന്നുവെന്നും എക്‌സലോജിക്കിന് മാസം 3 ലക്ഷം ലഭിച്ചെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്.വീണയുടെ പങ്കാളിത്തമുള്ള കമ്പനിയായ ലേക് ഇന്ത്യ കോര്‍പ്പറേഷനെ കേന്ദ്രീകരിച്ചും കൂടുതല്‍ അന്വേഷണം ഉണ്ടാകും. .ഇങഞഘ നഷ്ടത്തിലായിരുന്നിട്ടും പൊതുഓഹരിയുടമകള്‍ക്ക് ലാഭവിഹിതം (ഡിവിഡന്‍ഡ്) നല്‍കാതിരുന്ന സാഹചര്യത്തില്‍ പോലും, എസ്.എന്‍. ശശിധരന്‍ കര്‍ത്ത, ശരണ്‍ എസ്. കര്‍ത്ത, അനില്‍ ആനന്ദ് പണിക്കര്‍ എന്നിവര്‍ക്ക് അമിത പ്രതിഫലം നല്‍കിയതായി കണ്ടെത്തി. Content Highlights:The ED submitted details of frozen assets including those of Veena T to the adjudicating authority in the CMRL-Exalogic case. Officials expect these properties to be attached soon following fresh evidence of money laundering. Investigations revealed transport accounts were misused to route illicit cash.