അന്‍സോട്ടെഗി|ശക്തമായ ഭൂകമ്പത്തില്‍ ആയിരക്കണക്കിന് മനുഷ്യര്‍ കൊല്ലപ്പെടുകയും വന്‍ നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്ത വെനസ്വേലയില്‍ ഹന്തവൈറസ് ബാധയുടെ ഭീഷണി. ഹന്തവൈറസ് രോഗബാധയെ തുടര്‍ന്ന് മൂന്ന് പേര്‍ മരിച്ചതായി വെനസ്വേല ആരോഗ്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. എലികള്‍ ഉള്‍പ്പെടെ കരണ്ടുതീനി ജീവികളില്‍ നിന്നാണ് ഹന്തവൈറസ് മനുഷ്യരിലേക്ക് പകരുന്നത്.കിഴക്കന്‍ വെനസ്വേലന്‍ സംസ്ഥാനമായ അന്‍സോട്ടെഗിയിലെ ഒരു കുടുംബത്തിലെ മൂന്ന് പേരാണ് ഹന്തവൈറസ് ബാധിച്ച് മരണപ്പെട്ടത്. തെക്കുപടിഞ്ഞാറന്‍ സംസ്ഥാനമായ ബാരിനാസില്‍ രണ്ട് സ്വകാര്യ ആശുപത്രികളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ മരിച്ച സംഭവത്തിലും ഹന്തവൈറസ് ബാധ സംശയിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഭൂകമ്പത്തിനുശേഷം രാജ്യം നേരിടുന്ന ഗുരുതരമായ ആരോഗ്യ-ശുചിത്വ വെല്ലുവിളികള്‍ക്കിടയിലാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്.എലികള്‍ ഉള്‍പ്പെടെ കരണ്ടുതീനി ജീവികളുടെ മൂത്രം, വിസര്‍ജ്ജനം, ഉമിനീര് എന്നിവ കലര്‍ന്ന വായുവിലെ അണുക്കള്‍ ശ്വസനത്തിലൂടെ ഉള്ളിലെത്തുന്നതാണ് രോഗബാധയ്ക്ക് കാരണം. കഠിനമായ പനി, ശ്വാസതടസ്സം, ശ്വാസകോശ തകരാറുകള്‍, ആന്തരിക രക്തസ്രാവം എന്നിവയാണ് ഹന്തവൈറസിന്റെ പ്രധാന ലക്ഷണങ്ങള്‍. സാധാരണ നിലയില്‍ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് ഈ രോഗം പകരില്ല. എന്നാല്‍ രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും ശുചിത്വ പരിശോധനകളും ആരോഗ്യ മന്ത്രാലയം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയിലും ശുചിത്വക്കുറവുള്ള പ്രദേശങ്ങളിലും എലികളുടെ സാന്നിധ്യം വര്‍ദ്ധിക്കുന്നത് രോഗവ്യാപന സാധ്യത കൂട്ടുമെന്ന് വിദഗ്ദ്ധര്‍ പങ്കുവെക്കുന്നു. നിലവിലെ സാഹചര്യം നേരിടാന്‍ അടിയന്തര മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ഭരണകൂടം ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.Content Highlights:Venezuela confirms three hantavirus deaths following a massive earthquake that left widespread destruction. The rodent-borne virus causes fever and respiratory issues but rarely spreads between humans. Health authorities are urging strict precautions amidst growing sanitation challenges.