റാമിനെ പിടികൂടാൻ ഒന്നും ചെയ്തില്ല, പ്രതിയിൽ നിന്ന് ആനുകൂല്യം കൈപ്പറ്റി, ഉന്നത ഉദ്യോഗസ്ഥർ പ്രതിയെ രക്ഷിക്കാൻ ശ്രമിച്ചു: പൊലീസിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമർശനം

Wait 5 sec.

കണ്ണൂർ ദന്തൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഡോ. റാമിനെ പിടികൂടാൻ പൊലീസ് ഒന്നും ചെയ്തില്ലെന്ന് ഹൈക്കോടതി വിമർശിച്ചു. പൊലീസ് ഒത്തുകളിച്ചെന്ന് ചൂണ്ടിക്കാട്ടിയ കോടതി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തിയെന്നും പറഞ്ഞു. ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും കോടതി വ്യക്തമാക്കി.സർക്കാർ അന്വേഷിച്ചില്ലെങ്കിൽ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കും എന്നും ഹൈക്കോടതി അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥൻ തൽസ്ഥനത്ത് തുടരാൻ അർഹനല്ലെന്നും കോടതി വിലയിരുത്തി. എന്തുകൊണ്ട് അറസ്റ്റിൽ നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് ചോദിച്ച കോടതി നടപടിക്രമങ്ങൾ പാലിച്ചോ എന്ന് കോടതി പരിശോധിക്കുമെന്നും അറിയിച്ചു.ALSO READ: ‘തീവ്രവാദികളെ സപ്പോർട് ചെയ്യുന്നു’: വിദ്യാർഥികൾക്കുനേരെയുണ്ടായ ഭരണകൂട ഭീകരതക്കെതിരെ പ്രതികരിച്ച വിസ്മയ മോഹൻലാലിനെതിരെ സൈബർ ആക്രമണംമജിസ്ട്രേറ്റ് കോടതിയിലെ രേഖകൾ ഹൈക്കോടതി വിളിച്ചു വരുത്തും. പൊലീസ് പ്രതിയിൽ നിന്ന് ആനുകൂല്യം കൈപ്പറ്റിയെന്നും ഹൈക്കോടത അതിരൂക്ഷമായി വിമർശിച്ചു. പണത്തിന് മീതെ പരുന്തും പറക്കില്ല എന്നതാണ് സാഹചര്യം. ഉന്നത ഉദ്യോഗസ്ഥർ പ്രതിയെ രക്ഷിക്കാൻ ശ്രമിച്ചു.ഭരണകൂടത്തിൻ്റെ സമ്പൂർണ പരാജയം എന്നും കോടതി ചൂണ്ടിക്കാട്ടി.The post റാമിനെ പിടികൂടാൻ ഒന്നും ചെയ്തില്ല, പ്രതിയിൽ നിന്ന് ആനുകൂല്യം കൈപ്പറ്റി, ഉന്നത ഉദ്യോഗസ്ഥർ പ്രതിയെ രക്ഷിക്കാൻ ശ്രമിച്ചു: പൊലീസിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമർശനം appeared first on Kairali News | Kairali News Live.