കുട്ടികൾ നമ്മളേക്കാൾ സത്യസന്ധരും ധീരരുമാണ്; വിസ്മയ മോഹൻലാലിനെ പിന്തുണച്ച്കെടി കുഞ്ഞിക്കണ്ണൻ

Wait 5 sec.

ദില്ലിയിൽ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾക്കുനേരെയുണ്ടായ ഭരണകൂട ഭീകരതക്കെതിരെ പ്രതികരിച്ച വിസ്മയ മോഹൻലാലിനെ പിന്തുണച്ച് കെടി കുഞ്ഞിക്കണ്ണൻ. കുട്ടികൾ നമ്മളേക്കാൾ സത്യസന്ധരും ധീരരുമാണെന്ന് പറയേണ്ടതില്ലല്ലോയെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. വിസ്മയ മോദി സർക്കാറിന്റെ സമരത്തെ നേരിടുന്നതിലെ ജനാധിപത്യ വിരുദ്ധതയെ ചോദ്യം ചെയ്യുകയും പ്രതിഷേധിക്കുകയും ചെയ്തെന്ന് കുഞ്ഞിക്കണ്ണൻ പറഞ്ഞു.വിദ്യാർത്ഥികളുടെയും യുവാക്കളുടെയും പ്രതിഷേധിക്കാനും സമരം ചെയ്യാനുമുള്ള അവകാശത്തെ ചോരയിൽ മുക്കി കൊല്ലുന്ന കേന്ദ്രസർക്കാറിനെതിരെ ഇന്ത്യൻ നഗരമധ്യവർഗ്ഗം ഉണർന്നതായി അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ബിജെപി അനുകുലമായി നിലകൊണ്ടമധ്യവർഗ്ഗ, ഉപരിമധ്യവർഗ്ഗ വിഭാഗങ്ങൾ പരീക്ഷ ക്രമക്കേടിനും ചോദ്യപേപ്പർ ചോർച്ചക്കുമെതിരെ തെരുവിലിറങ്ങിയിരിക്കുന്നു. കുട്ടികളുടെ ഭാവി കൊണ്ട് പന്താടിയവർക്കെതിരെ രോഷം ആളിക്കത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.Also Read: ‘വിസ്മയം’ സർക്കാർ ജീവനക്കാർക്കും; ലീവ് സറണ്ടറിൽ കത്രിക വെച്ച് യു.ഡി.എഫ് സർക്കാർഅതേസമയം, വിദ്യാർഥികൾക്കെതിരെ ഭരണകൂടം നടത്തിയ അതിക്രമത്തെ ചോദ്യം ചെയ്തതിന് വിസ്മയ മോഹൻലാലിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നുവരുന്നത്. തീവ്രവാദികളെ സപ്പോർട്ട് ചെയ്യുന്നു, പൃഥ്വിരാജി​ന്റെ ​ഗതി എന്താണെന്ന് അച്ഛനോട് ചേദിച്ചാൽ മനസിലാകും, സിനിമയ്ക്ക് ആളെക്കൂട്ടാനുള്ള പ്രതികരണം, രാജ്യത്ത് കലാപം നടത്തുന്നവരെ സപ്പോർട്ട് ചെയ്യുകയാണ് എന്നിങ്ങനെ നീളുന്നു വിദ്വേഷ കമന്റുകൾ.The post കുട്ടികൾ നമ്മളേക്കാൾ സത്യസന്ധരും ധീരരുമാണ്; വിസ്മയ മോഹൻലാലിനെ പിന്തുണച്ച് കെടി കുഞ്ഞിക്കണ്ണൻ appeared first on Kairali News | Kairali News Live.