രാജ്യതലസ്ഥാനത്ത് 20 കമ്പനി സിആർപിഎഫ് സേനയെ വിന്യസിക്കാൻ ഉത്തരവിട്ട് കേന്ദ്രസർക്കാർ; മെട്രോ ഗേറ്റുകൾ കൂട്ടത്തോടെ അടച്ചു

Wait 5 sec.

രാജ്യതലസ്ഥാനത്ത് സുരക്ഷ വർധിപ്പിച്ചു കേന്ദ്ര സർക്കാർ. കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) നേതൃത്വത്തിലുള്ള പ്രതിഷേധത്തിൻ്റെ പശ്ചാത്തലത്തിൽ ആണ് സുരക്ഷ വർധിപ്പിച്ചത്. ബംഗാളിൽ നിന്ന് 20 കമ്പനി സിആർപിഎഫ് സേനയെ ദില്ലിയിൽ വിന്യസിക്കാൻ സർക്കാർ ഉത്തരവിട്ടു.സിജെപി പ്രതിഷേധത്തിൽ ഭയന്നിരിക്കുകയാണ് കേന്ദ്രം. മെട്രോ ഗേറ്റുകൾ കൂട്ടത്തോടെ അടക്കുകയാണ്. ദില്ലിയിലെ പ്രധാനപ്പെട്ട മെട്രോ സ്റ്റേഷനുകൾ എല്ലാം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചുക‍ഴിഞ്ഞു.ലോക് കല്യാൺ മാർഗ് രാജീവ് ചൗക്ക്, പട്ടേൽ ചൗക്ക്, രാമകൃഷ്ണ ആശ്രമം മാർഗ്, ബരാഖംബ റോഡ്, സുപ്രീം കോടതി, സേവാ തീർത്ഥ്, ജൻപഥ്, മാണ്ഡി ഹൗസ്, സെൻട്രൽ സെക്രട്ടേറിയറ്റ്, ഐ.ടി.ഒ (ITO), ദില്ലി ഗേറ്റ്, ഇന്ദ്രപ്രസ്ഥ, ഖാൻ മാർക്കറ്റ്, ജോർ ബാഗ്, ശിവാജി സ്റ്റേഡിയം എന്നിങ്ങനെയാണ് അടച്ച സ്റ്റേഷനുകൾ.അതേസമയം സിജെപി സമരത്തിലേക്ക് ഇടതുവിദ്യാർഥി സംഘടനകളും ഐക്യദാർഢ്യവുമായി എത്തിയിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ തെറ്റായ വിദ്യാഭ്യാസ നയങ്ങൾക്കും വീഴ്ചകൾക്കും എതിരെ വിദ്യാര്‍ഥികളും യുവജനങ്ങളും നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണ ഏറുകയാണ്. സിജെപി നേതൃത്വത്തിൽ പാർലമെന്റിലേക്ക് നടത്തിയ കൂറ്റൻ മാർച്ചിന് നേരെ പൊലീസ് നടത്തിയ ക്രൂരമായ നരനായാട്ടിനെതിരെ രാജ്യമെമ്പാടും രോഷം അണപൊട്ടി ഒഴുകുകയാണ്. സർക്കാരിന് ശക്തമായ മുന്നറിയിപ്പുമായി പ്രതിപക്ഷ രാഷ്ട്രീയ പാര്‍ടികളും രംഗത്തെത്തിയതോടെ യുവജന പ്രതിഷേധം പുതിയ തലത്തിലേക്ക് കടന്നിരിക്കുകയാണ്.ALSO READ: ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെ പരീക്ഷാ ക്രമക്കേടുകൾ സഭ നിർത്തിവെച്ച് ചർച്ച ചെയ്യണം: നോട്ടീസ് നൽകി ഡോ. ജോൺ ബ്രിട്ടാസ് എംപിപൊലീസ് ആക്രമണത്തിൽ 180-ലേറെ പേർക്ക് പരുക്കേറ്റിട്ടുണ്ട്. റാലി തടയാൻ ദില്ലിയിൽ മൊബൈൽ ഇന്റർനെറ്റ് വിച്ഛേദിക്കുകയും നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. വിദ്യാർഥികളെ നേരിടാൻ ബാഡ്ജില്ലാത്ത യൂണിഫോമിട്ട പൊലീസെത്തിയതും വിവാദമായിരിക്കുകയാണ്.The post രാജ്യതലസ്ഥാനത്ത് 20 കമ്പനി സിആർപിഎഫ് സേനയെ വിന്യസിക്കാൻ ഉത്തരവിട്ട് കേന്ദ്രസർക്കാർ; മെട്രോ ഗേറ്റുകൾ കൂട്ടത്തോടെ അടച്ചു appeared first on Kairali News | Kairali News Live.