പിഎം ശ്രീയിൽ ഭിന്നത പരിഹരിക്കാൻ സാധിക്കാതെ സർക്കാർ. ഉപസമിതി റിപ്പോർട്ട് ഇന്നത്തെ മന്ത്രിസഭായോഗം പരിഗണിച്ച് തുടർ നടപടിയിലേക്ക് കടക്കും എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം. എന്നാൽ ഉപസമിതിയിലെ തർക്കം കാരണം റിപ്പോർട്ട് സമർപ്പിച്ചില്ല. താൻ കെ എസ് യുവിനെ അപമാനിച്ചിട്ടില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പക്ഷേ പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് അവരുടെ ആവശ്യം അംഗീകരിക്കുമോ എന്നതിലും വ്യക്തമായ മറുപടി നൽകിയില്ല.പിഎം ശ്രീപദ്ധതിയുമായി ബന്ധപ്പെട്ട് ഇന്നത്തെ മന്ത്രിസഭായോഗം ഉപസമിതി റിപ്പോർട്ട് പരിഗണിച്ച് അതിൽ തുടർനടപടി സ്വീകരിക്കും എന്നായിരുന്നു മുഖ്യമന്ത്രി കഴിഞ്ഞയാഴ്ച അറിയിച്ചത്. എന്നാൽ ഇന്നും ഉപസമിതി റിപ്പോർട്ട് മന്ത്രിസഭയ്ക്ക് മുന്നിൽ എത്തിയില്ല. താൻ അങ്ങനെ പറഞ്ഞിട്ടില്ല എന്ന വാദമാണ് മുഖ്യമന്ത്രി ഇന്ന് ഉയർത്തിയത്.മന്ത്രിസഭ ഉപസമിതിക്കുള്ളിൽ തന്നെ വിഷയത്തിൽ വലിയ തർക്കമാണ് നിലനിൽക്കുന്നത്. ഉപസമിതി യോഗം ചേരുന്നത് പോലും അനിശ്ചിതമായി നീണ്ടുപോകുന്ന സാഹചര്യമാണ്. ഇത് പരിഹരിക്കാൻ സർക്കാരിന് സാധിച്ചിട്ടില്ല എന്നതാണ് ഇന്നത്തെ മന്ത്രിസഭായോഗത്തിൽ റിപ്പോർട്ട് എത്താത്തതിലൂടെ വ്യക്തമാകുന്നത്.കെഎസ്യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയെങ്കിലും കാര്യങ്ങൾ അനുനയത്തിലേക്കു എത്തിയില്ല എന്നതാണ് മുഖ്യമന്ത്രിയുടെ മറുപടിയിൽ നിന്നും വ്യക്തമാകുന്നത്. താൻ കെ എസ് യുവിനെ അപമാനിച്ചിട്ടില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി പക്ഷേ അവരുടെ ആവശ്യം അംഗീകരിക്കുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകിയില്ല.ALSO READ: വഖഫിൽ യുഡിഎഫ്-ബിജെപി ഡീൽ; മുസ്ലിം ഇതരരെ ഉള്‍പ്പെടുത്താന്‍ തയ്യാറെന്ന് ആവർത്തിച്ച് സര്‍ക്കാര്‍, ഷോൺ ജോർജിൻ്റെ ഹർജിയെ വീണ്ടും പിന്തുണച്ചുഎറണാകുളത്തെ പരിപാടിയിൽ കെഎസ്യു സംസ്ഥാന അധ്യക്ഷനെ കണ്ടില്ല എന്നുപറഞ്ഞ മുഖ്യമന്ത്രി എന്നാൽ പത്തുമണി മുതൽ ഒരു മണി വരെ താൻ എറണാകുളം ഗസ്റ്റ്ഹൗസിൽ ഉണ്ടായിരുന്നുവെന്നും അതൃപ്തി പരസ്യമാക്കി പ്രതികരിച്ചു. എഡിജിപി എം ആർ അജിത്കുമാറിൻ്റെ കാര്യത്തിൽ റിപ്പോർട്ട് ഡിജിപി പരിശോധിക്കുന്നതായും ആഭ്യന്തരമന്ത്രിക്ക് റിപ്പോർട്ട് ലഭിച്ചതിനുശേഷം അതിൽ തുടർനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.The post പിഎം ശ്രീയിൽ ഭിന്നത പരിഹരിക്കാനാകാതെ മുഖ്യമന്ത്രി, കെഎസ്യു വിഷയത്തിൽ വ്യക്തമായ മറുപടിയില്ല appeared first on Kairali News | Kairali News Live.