ആലപ്പുഴ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാരില്‍ നാല് പേര്‍ ശതകോടീശ്വരന്മാര്‍. 31 മുഖ്യമന്ത്രിമാരില്‍ ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലക്കാണ് ഏറ്റവും കുറവ് ആസ്തിയുള്ളത്- 55 ലക്ഷം രൂപ. അദ്ദേഹത്തിന് സ്ഥാവര വസ്തുക്കളൊന്നുമില്ലെന്ന പ്രത്യേകതയുമുണ്ട്. തൊട്ടുപിന്നില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയാണ്- 85 ലക്ഷം രൂപ. ശേഷിക്കുന്ന എല്ലാവരും കോടീശ്വരന്മാരാണ്. ഇതില്‍ നാല് പേര്‍ ശതകോടീശ്വരന്മാരും. കേരള മുഖ്യമന്ത്രി വി ഡി സതീശന് 6.65 കോടിയുടെ ആസ്തിയാണുള്ളത്.കര്‍ണാടകയുടെ പുതിയ മുഖ്യമന്ത്രി ഡി കെ ശിവകുമാറാണ് മുമ്പില്‍- 1,413 കോടി. തൊട്ടുപിന്നില്‍ ആന്ധ്രാപ്രദേശിലെ ചന്ദ്രബാബു നായിഡുവാണ്- 931 കോടി. 648 കോടിയുമായി തമിഴ്‌നാട്ടിലെ വിജയ് ജോസഫ് ആണ് മൂന്നാമന്‍. അരുണാചല്‍പ്രദേശിലെ പ്രേമഖണ്ഡുവിന്റെ ആസ്തി 332 കോടിയാണ്.അസ്സോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എ ഡി ആര്‍) എന്ന സംഘടന തിരഞ്ഞെടുപ്പ് കമ്മീഷന്റെ രേഖകള്‍ പരിശോധിച്ച് തയ്യാറാക്കിയ റിപോര്‍ട്ടിലാണ് വിവരങ്ങളുള്ളത്.Content Highlights:A recent report reveals that four Chief Ministers in India belong to the billionaire category based on declared assets. The findings highlight significant net worth variations among regional leaders across different states, drawing widespread public attention to political wealth disclosures.