കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല ന്യൂറോ സയൻസ് പഠന കേന്ദ്രത്തിന്റെ സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സെപ്തംബർ 14 മുതൽ 16 വരെ നടക്കുന്ന അന്താരാഷ്ട്ര ട്രാൻസ്‌ലേഷനൽ ന്യൂറോസയൻസ് കോൺഫറൻസിനോടനുബന്ധിച്ച് (ഐ സി ടി എൻ 2026) സ്‌കൂൾ-കോളജ് വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കുമായി സംസ്ഥാനതല മത്സരങ്ങൾ സംഘടിപ്പിക്കുന്നു. എറണാകുളം പ്രസ്സ് ക്ലബ്ബിന്റെ സഹകരണത്തോടെയാണ് മത്സരങ്ങൾ നടത്തുന്നത്.തലച്ചോറിന്റെ ആരോഗ്യവും മാനസികാരോഗ്യവും ന്യൂറോഡെവലപ്‌മെന്റും ന്യൂറോഡീജനറേറ്റീവ് രോഗങ്ങളും സംബന്ധിച്ച ശാസ്ത്രീയ ബോധം ജനങ്ങളിൽ പ്രത്യേകിച്ച് യുവതലമുറയിൽ വളർത്തുകയാണ് ലക്ഷ്യം. സ്‌കൂൾ തലത്തിലും കോളജ് തലത്തിലുമായി അഞ്ച് വിഭാഗങ്ങളിലായി ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് ഉണ്ടാകുക.ഷോർട്ട് വീഡിയോ, റീൽസ്, സ്റ്റിൽ മോഡൽ നിർമാണം, പോസ്റ്റർ രചന, പെയിന്റിംഗ് എന്നീ അഞ്ച് വിഭാഗങ്ങളിൽ ഏഴ് വിഷയങ്ങൾ കേന്ദ്രീകരിച്ചാണ് മത്സരം. മത്സരത്തിന് അയക്കുന്നവ എ ഐ നിർമിതമാകരുത്. ഇതിന് പുറമെ അൽഷിമേഴ്‌സ്, പാർക്കിൻസൺസ്, സ്ട്രോക്ക്, എപ്പിലപ്‌സി, ഓട്ടിസം, സെറിബ്രൽ പാൾസി, ഡിമെൻഷ്യ തുടങ്ങിയ ന്യൂറോളജിക്കൽ രോഗങ്ങൾ അനുഭവിക്കുന്നവരുടെയോ, അവരുടെ കുടുംബാംഗങ്ങളുടെയോ പരിചാരകരുടെയോ, അധ്യാപകരുടെയോ, ആരോഗ്യപ്രവർത്തകരുടെയോ ജീവിതാനുഭവങ്ങൾ പങ്കുവെക്കാൻ പൊതുജനങ്ങൾക്കും അവസരമുണ്ട്.ഇവ കോൺഫറൻസിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അവരുടെ അനുമതിയോടെ പ്രസിദ്ധീകരിക്കും. മികച്ച രചനകൾ കോൺഫറൻസിനോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സുവനീറിൽ ഉൾപ്പെടുത്തും. ഫൈനലിസ്റ്റുകളെ കോൺഫറൻസിന്റെ ഉദ്ഘാടനച്ചടങ്ങിൽ ആദരിക്കും. വിശദ വിവരങ്ങൾക്ക്: ictn2026.cusat.ac.in.Content Highlights:CUSAT Centre for Neuroscience announces state-level competitions as part of its Silver Jubilee ICTN 2026 conference. Partnering with Ernakulam Press Club, the event offers cash prizes worth one lakh rupees across five categories to spread awareness on brain health and neurological diseases.