ചെന്നൈ | കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനുള്ള വിജയ്യുടെ നേതൃത്വത്തിലുള്ള ടിവികെ സര്‍ക്കാരിന്റെ തീരുമാനം മദ്രാസ് ഹൈക്കോടതിറദ്ദാക്കി. ഇത് ഭരണഘടനയുടെ 14-ാം അനുച്ഛേദത്തിന്റെയും(സമത്വത്തിനുള്ള അവകാശം)16-ാം അനുച്ഛേദത്തിന്റെയും (സര്‍ക്കാര്‍ തൊഴിലവസരങ്ങളിലെ സമത്വം) ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. ഇത്തരമൊരു തീരുമാനം മറ്റുള്ളവരും സമാനമായ ജോലികള്‍ ആവശ്യപ്പെട്ട് രംഗത്തുവരുന്നതിന് കാരണമാകുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.ഈ മാസം ആദ്യം, കരൂരില്‍ ജീവന്‍ നഷ്ടപ്പെട്ട ഇരകളുടെ 32 നിയമപരമായ അവകാശികള്‍ക്ക് മുഖ്യമന്ത്രി കാരുണ്യ നിയമന ഉത്തരവുകള്‍ കൈമാറിയിരുന്നു. ദുരിതബാധ്യതരായ കുടുംബങ്ങള്‍ക്ക് സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ദുരിതാശ്വാസ, പുനരവാസ നടപടികളുടെ ഭാഗമാണ് ഈ കാരുണ്യ നിയമനങ്ങളെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്സര്‍ക്കാര്‍ ജോലികള്‍ ലഭിക്കാന്‍ വര്‍ഷങ്ങളോളം കാത്തിരിക്കുന്ന സാധാരണ കുടുംബങ്ങളിലെ ലക്ഷക്കണക്കിന് യുവാക്കളുടെ ഉപജീവനമാര്‍ഗ്ഗത്തിന് മേല്‍ പ്രഹരമേല്‍പ്പിക്കുന്നതാണ് ഈ നടപടിയെന്ന് ഡിഎംകെ ആരോപിച്ചിരുന്നുകഴിഞ്ഞ സെപ്റ്റംബറില്‍ ഡിഎംകെ അധികാരത്തിലിരുന്ന സമയത്ത് വിജയ് പങ്കെടുത്ത ടിവികെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് കുട്ടികള്‍ ഉള്‍പ്പെടെ 41 പേര്‍ മരിച്ചിരുന്നു.അനുവദനീയമായ പരിധയിലും അധികം ആളുകള്‍ തടിച്ചുകൂടാന്‍ വിജയ്യുടെ വരവിലുണ്ടായ താമസം കാരണമായെന്നും, കുടിവെള്ളം, ഭക്ഷണം, ശൗചാലയ സൗകര്യങ്ങള്‍ എന്നിവയുടെ കുറവ് ഉള്‍പ്പെടെയുള്ള വീഴ്ചകള്‍ ഉണ്ടായെന്നും പോലീസ് ആരോപിച്ചിരുന്നു. എന്നാല്‍ ദുരന്തത്തിന് കാരണം പോലീസിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയാണെന്നും മുന്‍ ഡിഎംകെ മന്ത്രി സെന്തില്‍ ബാലാജിയുടെ ഗൂഢാലോചനയാണ് ഇതിന് കാരണമെന്നും ആരോപിച്ചിരുന്നു. സെന്തില്‍ ബാലാജി ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്.സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണത്തിന്റെ ആവശ്യം മുന്‍നിര്‍ത്തി, 2025 ഒക്ടോബറില്‍ സുപ്രീം കോടതി അന്വേഷണം സംസ്ഥാനതല പ്രത്യേക അന്വേഷണ സംഘത്തില്‍ നിന്ന് സിബിഐയിലേക്ക് മാറ്റിയിരുന്നു. സ്റ്റാറ്റിയൂട്ടറി നടപടിക്രമങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് താല്‍ക്കാലിക സര്‍ക്കാര്‍ ജോലികള്‍ നല്‍കിയതെന്ന് എഐഎഡിഎംകെ നേതാവ് ഉദയകുമാര്‍ ആരോപിച്ചു. തമിഴ്നാട്ടിലെ എല്ലാ സര്‍ക്കാര്‍ നിയമനങ്ങളും കര്‍ശനമായും തമിഴ്നാട് പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴിയായിരിക്കണം നടത്തേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കായി ചട്ടങ്ങള്‍ ലംഘിച്ച് നഷ്ടപരിഹാരമായി സര്‍ക്കാര്‍ ജോലികള്‍ നല്‍കുന്നത് തെറ്റായ സമീപാനമാണെന്നും, ഇത് സംസ്ഥാനത്തെ യുവജനങ്ങള്‍ക്കിടയില്‍ ഞെട്ടിപ്പിക്കുന്നതും തെറ്റായതുമായ ഒരു മുന്‍മാതൃക സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നുContent Highlights: The Madras High Court has cancelled the TVK government’s decision to offer government jobs to Karur tragedy victims’ families. The court cited violations of constitutional equality in job appointments. The move followed political opposition and Supreme Court’s previous shift of the probe to CBI.