''ഇവർ നിങ്ങളെ ബോറടിപ്പിക്കില്ല, ലൈറ്റ് ഫാമിലി എന്‍റർടെയ്‌നർ''; 'മഹാരാജ ഹോസ്റ്റലി'നെ കുറിച്ച് ഷെഫ് നളൻ

Wait 5 sec.

പ്രായഭേദമന്യേ പ്രേക്ഷകരേവരേയും ഒരുപോലെ ചിരിപ്പിച്ചും പേടിപ്പിച്ചും 'മഹാരാജ ഹോസ്റ്റൽ' തിയേറ്ററുകളിൽ മുന്നേറുകയാണ്. അഖിൽ എൻആ‌‍ര്‍ഡി, അഖിൽ ഷാ, ശരത്ത്, സന്ദീപ് എന്നിവർ ആദ്യമായി ഒന്നിച്ചഭിനയിച്ചിരിക്കുന്ന ചിത്രം ഹൊറർ കോമഡി ജോണറിലാണ് എത്തിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രം കണ്ട ശേഷം സിനിമയെ കുറിച്ചുള്ള തന്‍റെ അഭിപ്രായം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് ഷെഫ് നളൻ. ''കോടികളും ലക്ഷങ്ങളും മുടക്കി സിനിമ ചെയ്യുന്ന കാലഘട്ടമാണ്. അപ്പോഴാണ് സാമൂഹിക പ്രതിബദ്ധതയുളള കുറച്ച് ചെറുപ്പക്കാർ ഇങ്ങനെയുള്ളൊരു സിനിമ നമുക്കായി ഒരുക്കിയിരിക്കുന്നത്. അഖിൽ എൻആർഡിയെ പോലെ വളർന്നു വരുന്ന കലാകാരന്മാർക്ക് ഒരു തുണയായി നമ്മളുണ്ടാകണം. മഹാരാജ ഹോസ്റ്റൽ ആരേയും ബോറടിപ്പിക്കില്ല, പാട്ടുകളൊക്കെ വളരെ മനോഹരമാണ്, എന്‍റർടെയ്നിംഗ് ആണ്. അമ്മയും പെങ്ങളുമൊക്കെയായി പോയിരുന്ന് കാണാൻ പറ്റുന്നൊരു സിനിമയാണ്. എന്‍റെ എല്ലാ പിന്തുണയും ഇവർക്കുണ്ട്.എല്ലാവരും പോയി കാണണം. നമ്മുടെ ഇതുപോലെയുള്ള ചെറുപ്പക്കാർ സിനിമ ഇൻഡസ്ട്രിയിലേക്ക് വരട്ടെ. അവരെ പ്രോത്സാഹിപ്പിക്കണം. ഇത് നല്ലൊരു സിനിമയാണ്, നമ്മള്‍ വേണം നമ്മുടെ ചെറുപ്പക്കാരുടെ കൂടെ നിൽക്കാൻ. ഒരു നല്ല, ലൈറ്റ്, ഫാമിലി എന്‍റർടെയ്നറാണ് ഈ ചിത്രം. ഈ സിനിമ ഇന്നത്തെ യുവതലമുറയ്ക്ക് ഒരു വലിയ സിനിമാറ്റിക് വിപ്ലവമാണോ? ഒരുപക്ഷേ അല്ല. പക്ഷേ അതുകൊണ്ട് തന്നെ ഇത്തരം സിനിമകളെ തള്ളിക്കളയണമെന്നില്ല. പുതുമുഖങ്ങൾ വരട്ടെ. പുതിയ സംവിധായകരും അഭിനേതാക്കളും അവരുടെ സ്വപ്നങ്ങളുമായി മുന്നോട്ട് വരട്ടെ. അവർക്കൊരു അവസരം നമ്മൾ കൊടുക്കണം. വലിയ ബജറ്റിൽ നിർമ്മിച്ച സിനിമകൾ പോലും ചിലപ്പോൾ പ്രതീക്ഷിച്ച ഫലം നൽകാറില്ല. സിനിമ എന്നത് അങ്ങനെ തന്നെ—ഒരു യാത്രയാണ്.ഈ സിനിമയിൽ ചെറിയ കുറവുകൾ ഉണ്ടെങ്കിൽ പോലും, അതിനെ മാത്രം നോക്കി കുറ്റം പറയുന്നതിനേക്കാൾ, നല്ല ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കാം. ഓരോ നല്ല സിനിമയും ഒരു അവസരത്തിൽ നിന്നാണ് വളരുന്നത്. കണ്ടന്‍റ് ക്രിയേറ്റർ എന്ന നിലയിൽ നമ്മൾ എല്ലാവരും ഒരുപാട് സ്വപ്നങ്ങളുമായി യാത്ര തുടങ്ങിയവരാണ്. അതുപോലെ സിനിമയിലേക്കെത്തുന്ന പുതിയ മുഖങ്ങൾക്കും നമ്മുടെ പിന്തുണ അർഹമാണ്.പുതുമുഖങ്ങളുടെ ആത്മാർത്ഥമായ ശ്രമങ്ങൾക്ക് ഒരു അവസരം കൊടുക്കാം. കുറവുകൾ മാത്രം നോക്കി വിധിയെഴുതാതെ, നല്ല ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കാം'', ഷെഫ് നളൻ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയിരിക്കുകയാണ്.എഞ്ചിനീയറിംഗ് പഠനം തിരഞ്ഞെടുക്കുന്ന കുറച്ച് കൂട്ടുകാരും അവർ ഒപ്പിക്കുന്ന രസകരമായ സംഭവങ്ങളും അതിനിടയിലെത്തുന്ന ഒരു അപ്രതീക്ഷിത അതിഥിയുമൊക്കെയായാണ് ചിത്രമെത്തിയിരിക്കുന്നത്. ഒരു ഫൺ വൈബിൽ ആഘോഷ മൂഡിൽ അൽപ്പം പേടിച്ചിരുന്ന് കാണാനുള്ളതെല്ലാം ചിത്രത്തിലുണ്ട്. ചിത്ര നായർ, സജിൻ ചെറുകയിൽ, ആൻ മരിയ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളായുള്ളത്.ചാരുചിത്ര പ്രൊഡക്ഷൻസ്, മധുമിത പ്രൊഡക്ഷൻസ് & മൺസൂൺ ടെയിൽസ് എന്നീ ബാനറുകളിൽ കരുമുരു രഘുരാമു, ചാർവാക ബ്രഹ്മണപ്പള്ളി, രമ്യ വെമൂലപടി, രാഹുൽ മൊപിദേവി, സായ് പ്രകാശ് ഭുവനഗിരി എന്നിവർ ചേർന്നാണ് സിനിമയുടെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്. രചന, സംവിധാനം: ചാരു വാക്കൻ, ഛായാഗ്രഹണം & എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: അഷ്കർ, സംഗീതം: അശ്വിൻ റാം, എഡിറ്റിംഗ്: നിതീഷ് മിശ്ര എന്നിവരാണ്.