മോദിസർക്കാരിൻ്റെ നരനായാട്ട്; നാളെ എസ് എഫ് ഐ ദേശീയ വിദ്യാഭ്യാസ ബന്ദ്

Wait 5 sec.

രാജ്യത്തെ വിദ്യാർത്ഥികളുടെ ഭാവി തുലച്ച കേന്ദ്ര സർക്കാരിനെതിരെ സമരം നടത്തിയ വിദ്യാർത്ഥികളെ നിഷ്ഠൂരമായി മർദിച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ചും നീറ്റ് പരീക്ഷ അട്ടിമറിക്ക് ഉത്തരവാദിയായ മാനവ വിഭവ ശേഷി വകുപ്പ് മന്ത്രി ധർമേന്ദ്രപ്രധാൻ രാജിവെക്കണം, എൻ ടി എ പിരിച്ചുവിടണം എന്നീ ആവശ്യങ്ങളുന്നയിച്ചും എസ് എഫ് ഐ ദേശീയ വിദ്യാഭ്യാസ ബന്ദ് നാളെ.ഇതിന്റെ ഭാഗമായി നാളെ കേരളത്തിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും, വിദ്യാർത്ഥികളും, ബഹുജനങ്ങളും വിദ്യാഭ്യാസ ബന്ദിൽ അണിചേരണമെന്ന് എസ് എഫ് ഐ കേരള സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് അറിയിച്ചു. ദില്ലിയിൽ സമരം ചെയ്ത വിദ്യാർഥികളേയും യുവജനങ്ങളേയും നരന്ദ്ര മോ ​ദിയുടെ നേതൃത്വത്തിലുള്ള പൊലീസും ​ഗുണ്ടകളും അതിക്രൂരമായി മർദിക്കുകയായിരുന്നു.Also read: പാർലമെൻ്റ് വർഷകാല സമ്മേളനം നാലം ദിനവും പ്രതിപക്ഷ പ്രതിഷേധത്തിൽ സ്തംഭിച്ചുസമരത്തിന് പിന്തുണയുമായി ഇടതു സംഘടനകളും രം​ഗത്ത് വന്നു. വലിയ പ്രതിഷേധമാണ് കേന്ദ്രത്തിനെതിരെ രാജ്യവ്യാപകമായി അരങ്ങേറുന്നത്. സമരത്തിന് പിന്തുണയുമായി നിരവധി പ്രമുഖരും രം​ഗത്ത് വന്നിരുന്നു.The post മോദിസർക്കാരിൻ്റെ നരനായാട്ട്; നാളെ എസ് എഫ് ഐ ദേശീയ വിദ്യാഭ്യാസ ബന്ദ് appeared first on Kairali News | Kairali News Live.