വാഷിങ്‌ടണ്‍ | ആണവോര്‍ജത്തിന്റെ സമാധാനപരമായ ഉപയോഗത്തിനായി സഊദി അറേബ്യയും-അമേരിക്കയും സഹകരണ കരാറില്‍ ഒപ്പുവെച്ചതായി സഊദി ഊര്‍ജ മന്ത്രാലയം അറിയിച്ചു. മുപ്പത് വര്‍ഷത്തേക്കാണ് തന്ത്രപ്രധാന കരാറില്‍ ഒപ്പുവച്ചിരിക്കുന്നത്.അമേരിക്കക്ക് മറ്റൊരു രാജ്യവുമായി ആണവ സഹകരണത്തില്‍ ഏര്‍പ്പെടുന്നതിന് ആവശ്യമായ ‘123 എഗ്രിമെന്റ്’ എന്നറിയപ്പെടുന്ന കരാറില്‍ സഊദി ഊര്‍ജ, വ്യവസായ, ഖനന വിഭവ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരനും, യു എസ് ഊര്‍ജ സെക്രട്ടറി ക്രിസ് റൈറ്റുമാണ് ഔദ്യോഗികമായി ഒപ്പുവച്ചത്. ‘ഉഭയകക്ഷി സുരക്ഷാ കരാര്‍’ എന്നാണ് ട്രംപ് ഭരണകൂടം ഇതിനെ വിശേഷിപ്പിച്ചത്.അന്താരാഷ്ട്ര ആണവ സുരക്ഷാ മാനദണ്ഡങ്ങളും ആണവായുധ വ്യാപന വിരുദ്ധ നിബന്ധനകളും പൂര്‍ണമായും പാലിച്ചുകൊണ്ടായിരിക്കും പദ്ധതികള്‍ നടപ്പിലാക്കുക. വൈദഗ്ധ്യം, സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടെയുള്ളവയുടെ കൈമാറ്റം സുഗമമാക്കുന്നതിനും ഊര്‍ജ-നൂതന സാങ്കേതികവിദ്യകളുടെ മേഖലകളില്‍ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താനും ഇതിലൂടെ കഴിയുമെന്ന് സഊദി ഊര്‍ജ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.2025 നവംബറില്‍ സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ യുഎസ് സന്ദര്‍ശനത്തിനിടെ ഉഭയകക്ഷി ചര്‍ച്ചകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. കരാര്‍ ഇനി അന്തിമ അനുമതിക്കായി അമേരിക്കന്‍ കോണ്‍ഗ്രസ്സിന്റെ പരിഗണനക്ക് സമര്‍പ്പിക്കും. യു എസ്-സഊദി വാണിജ്യ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുക, രാജ്യത്തിന്റെ അഭിവൃദ്ധിയും സഖ്യകക്ഷികള്‍ക്ക് സുരക്ഷയും നല്‍കുക തുടങ്ങിയവ പ്രതിഫലിക്കുന്നതാണ് കരാറെന്ന് യു സ് ഊര്‍ജ സെക്രട്ടറി ക്രിസ് റൈറ്റ് പറഞ്ഞു.Content Highlights:Saudi Arabia and the US have officially signed a strategic civil nuclear cooperation agreement. This landmark deal aims to enhance energy infrastructure, technological collaboration, and bilateral security ties between the two nations. The move is expected to reshape energy diplomacy and economic growth across the Gulf region.