ഹൂത്തികളുടെ എണ്ണ ടാങ്കര്‍ ആക്രമണം; അപലപിച്ച് യൂറോപ്യന്‍ യൂണിയന്‍

Wait 5 sec.

ബ്രസ്സല്‍സ് | ഇറാന്‍ പിന്തുണയുള്ള ഹൂത്തികള്‍ ചെങ്കടലില്‍ സഊദി എണ്ണ കപ്പലുകള്‍ക്ക് നേരെ നടത്തുന്ന ആക്രമണം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് യൂറോപ്യന്‍ യൂണിയന്‍. ചെങ്കടലില്‍ വെച്ച് സഊദി എണ്ണ ടാങ്കറുകളായ എന്‍സെലിയ, ലൈല എന്നിവക്ക് നേരെയാണ് ആക്രമണം നടത്തിയത്. അല്‍ ഷുഖൈഖില്‍ നിന്ന് 130 കിലോമീറ്റര്‍ അകലെയാണ് എന്‍സെലിയ കപ്പലിന് നേരെ ആക്രമണം നടന്നത്. സംഭവത്തില്‍ ആളപായം റിപോര്‍ട്ട് ചെയ്തിട്ടില്ലെന്നും ജീവനക്കാര്‍ സുരക്ഷിതരാണെന്നും സഊദി വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.ചെങ്കടലില്‍ ഒരു എണ്ണ ടാങ്കറിന് നേരെയുള്ള ആക്രമണം അസ്വീകാര്യവും നിയമവിരുദ്ധവുമാണ്. മേഖലയില്‍ ഇതിനകം തന്നെ അസ്ഥിരമായ ഒരു സാഹചര്യത്തെ കൂടുതല്‍ വഷളാക്കുന്നതായും അന്താരാഷ്ട്ര ഷിപ്പിംഗിനെയും നാവികരുടെ ജീവിതത്തെയും അപകടപ്പെടുത്തുന്ന എല്ലാ നടപടികളും അവസാനിപ്പിക്കണമെന്നും യൂറോപ്യന്‍ യൂണിയന്‍ വിദേശ നയതന്ത്ര മേധാവി കാജ കല്ലാസ് ഒരു പ്രസ്താവനയില്‍ പറഞ്ഞു.അതേസമയം, ചെങ്കടലില്‍ സഊദി ഷിപ്പിംഗിനെതിരായ ആക്രമണത്തെ തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുതിച്ചുയര്‍ന്നു. ഒരാഴ്ചക്കിടെ രണ്ട് സഊദി എണ്ണ ടാങ്കറുകളാണ് ഹൂത്തികള്‍ ആക്രമിച്ചത്. ചെങ്കടലിലെ സുപ്രധാന ജലപാതയിലൂടെ കപ്പലുകള്‍ കടന്നുപോകാന്‍ സഹായിക്കുന്നതിനായി വിന്യസിച്ചിരിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ നാവിക ദൗത്യം ജലഗതാഗത സ്വാതന്ത്ര്യം സംരക്ഷിക്കുന്നതില്‍ ഉറച്ചുനില്‍ക്കുന്നതായും യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കി.Content Highlights:The European Union strongly condemned the recent Houthi attack on an oil tanker in the Red Sea. Officials warned that such actions threaten international maritime safety and risk environmental disasters. The EU urged an immediate halt to attacks targeting commercial vessels in the region.