സഹപാഠികളുടെ ചിത്രം മോർഫ് ചെയ്ത കേസിൽ പ്രതി ഏബലിനെതിരെ പുതിയ കേസും രജിസ്റ്റർ ചെയ്തു. വിദ്യാർത്ഥികളുടെ പ്രതിഷേധത്തെ തുടർന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പരാതി നൽകിയ വിദ്യാർത്ഥിനികളുടെ മൊഴിയും പൊലീസ് ഉടൻ രേഖപ്പെടുത്തും. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൂന്നാം വർഷ മെഡിക്കൽ വിദ്യാർഥി ഏബലാണ് സഹപാഠികളുടെ ചിത്രം മോർഫ് ചെയ്ത സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്.വിദ്യാർത്ഥിനികളുടെ ചിത്രം മോർഫ് ചെയ്തത് ഫോണിൽ സൂക്ഷിച്ചിരിക്കുന്നത് വിദ്യാർഥികൾ തന്നെയാണ് കണ്ടെത്തിയത്. തുടർന്ന് മെഡിക്കൽ കോളേജ് പൊലീസിൽ വിദ്യാർഥിനികൾ പരാതി നൽകാൻ എത്തിയെങ്കിലും ഒരു പരാതി മാത്രം സ്വീകരിച്ച പൊലീസ് കേസ് രജിസ്റ്റർ ചെയ്തു ഏബലിനെ അറസ്റ്റ് ചെയ്തു. കോടതിയിൽ നിന്ന് ഏബലിന് ജാമ്യം അനുവദിച്ചു. തുടർന്നാണ് മറ്റു വിദ്യാർത്ഥികളുടെ പരാതി രേഖപ്പെടുത്താത്തതിൽ വിദ്യാർത്ഥികൾ പ്രതിഷേധവുമായി പൊലീസ് സ്റ്റേഷനിലേക്ക് എത്തിയത്.Also read: മൂന്ന് കോടി രൂപ നൽകിയാൽ മന്ത്രിസ്ഥാനം; എലത്തൂർ എംഎൽഎയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച കേസിൽ മൂന്നുപേർ പിടിയിൽരാത്രി സമയമായതുകൊണ്ട് വിദ്യാർത്ഥിനികളുടെ മൊഴി രേഖപ്പെടുത്താൻ കഴിയില്ല എന്നാണ് പൊലീസ് ആദ്യം അറിയിച്ചത്. വിദ്യാർത്ഥികളുടെ പ്രതിഷേധങ്ങൾ ഒടുവിൽ പുതിയ കേസ് രജിസ്റ്റർ ചെയ്യാമെന്നും വിദ്യാർഥികളുടെ മൊഴി രേഖപ്പെടുത്താമെന്നും പോലീസ് സമ്മതിച്ചു. തുടർന്ന് രണ്ടു പുതിയ കേസുകൾ ഇന്ന് രജിസ്റ്റർ ചെയ്യുകയും ചെയ്തു. വിദ്യാർത്ഥിനികളുടെ പരാതിയിൽമേൽ ഏബലിനെ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്.The post സഹപാഠികളുടെ ചിത്രം മോർഫ് ചെയ്ത കേസ്: പ്രതി ഏബലിനെതിരെ പുതിയ കേസും രജിസ്റ്റർ ചെയ്തു appeared first on Kairali News | Kairali News Live.