കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ കോൺസുലർ, പാസ്‌പോർട്ട്, വിസ, സാക്ഷ്യപ്പെടുത്തൽ സേവനങ്ങൾ ജൂലൈ 23 മുതൽ ഡു ഡിജിറ്റൽ ഗ്ലോബൽ മുഖേന പ്രവർത്തിക്കുന്ന മൂന്ന് ഇന്ത്യൻ കോൺസുലർ അപേക്ഷാ കേന്ദ്രങ്ങളിലൂടെ ലഭ്യമാകുമെന്ന് എംബസി അറിയിച്ചു. കുവൈത്ത് സിറ്റി, ഫഹാഹീൽ, ദജീജ് എന്നിവിടങ്ങളിലാണ് പുതിയ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. എല്ലാ കേന്ദ്രങ്ങളും ദിവസവും രാവിലെ 8 മുതൽ വൈകിട്ട് 6 വരെ തുറന്നിരിക്കും.അപേക്ഷകർക്ക് നേരിട്ട് കേന്ദ്രങ്ങളിലെത്തി അപേക്ഷ സമർപ്പിക്കാനോ ഓൺലൈനായി മുൻകൂട്ടി സമയം ബുക്ക് ചെയ്തോ സേവനങ്ങൾ ലഭിക്കും. ഓൺലൈൻ അപേക്ഷ സമർപ്പിക്കുമ്പോൾ ആവശ്യമായ സേവന വിഭാഗം കൃത്യമായി തിരഞ്ഞെടുക്കണമെന്ന് എംബസി നിർദേശിച്ചു. ഇന്ത്യൻ സർക്കാരിന്റെ നിശ്ചിത കോൺസുലർ സേവന നിരക്കിന് പുറമെ ഓരോ അപേക്ഷയ്ക്കും ഡു ഡിജിറ്റൽ ഗ്ലോബൽ ആറ് കുവൈത്തി ദിനാർ സേവനനിരക്കായി ഈടാക്കും.Also read: കുട്ടികളിൽ സംരംഭകത്വ മനോഭാവം വളർത്താൻ ദുബായിൽ യങ് മെർച്ചന്റ് വ്യാപാരമേള സംഘടിപ്പിച്ചുഅപേക്ഷാ ഫോം പൂരിപ്പിക്കൽ, ഫോട്ടോ എടുക്കൽ, രേഖകൾ ടൈപ്പ് ചെയ്യൽ, ആഭ്യന്തര കൊറിയർ, പ്രിന്റ്, ഫോട്ടോ പകർപ്പ് എന്നിവ ഉൾപ്പെടെയുള്ള അനുബന്ധ സേവനങ്ങൾ ഇതിൽ ഉൾപ്പെടും. പാസ്‌പോർട്ട്, വിസ, സാക്ഷ്യപ്പെടുത്തൽ ഉൾപ്പെടെയുള്ള വിവിധ സേവനങ്ങൾക്കുള്ള സർക്കാർ ഫീസും സേവന നിരക്കുകളും ഉൾപ്പെടുത്തിയ വിശദമായ പട്ടികയും ഇന്ത്യൻ എംബസി പ്രസിദ്ധീകരിച്ചിട്ടുണ്ട്.The post കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ കോൺസുലർ സേവനങ്ങൾ ഇന്ന് മുതൽ അപേക്ഷാ കേന്ദ്രങ്ങളിലൂടെ ലഭ്യമാകും appeared first on Kairali News | Kairali News Live.