ഡിജിറ്റൽ തട്ടിപ്പുകൾക്കെതിരെ പ്രതിരോധ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻദുബായ് പൊലീസ് പ്രത്യേക ആന്റി-ഫ്രോഡ് ലാബ് ആരംഭിച്ചു. തട്ടിപ്പ് പരാതികളിൽ വേഗത്തിലുള്ള പ്രതികരണം ഉറപ്പാക്കാനും, ബാങ്കുകൾ, സാങ്കേതിക സ്ഥാപനങ്ങൾ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ എന്നിവയുമായി സഹകരണം ശക്തമാക്കാനുമാണ് പുതിയ സംരംഭം ലക്ഷ്യമിടുന്നത്. ദുബായ് പൊലീസ് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആന്റി-ഫ്രോഡ് ലാബിൽ സുരക്ഷാ ഏജൻസികൾ, റെഗുലേറ്ററി അതോറിറ്റികൾ, ധനകാര്യ സ്ഥാപനങ്ങൾ, ടെക്‌നോളജി കമ്പനികൾ, ഡിജിറ്റൽ പ്ലാറ്റ്‌ഫോം പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.തട്ടിപ്പുകൾ തടയുന്നതിനും പ്രതികരണ ശേഷി വർധിപ്പിക്കുന്നതിനുമായി കൂടുതൽ ഏകോപിതമായ പ്രവർത്തന ചട്ടക്കൂട് വികസിപ്പിക്കുകയാണ് ലാബിന്റെ പ്രധാന ലക്ഷ്യം. വിവരങ്ങൾ വേഗത്തിൽ കൈമാറുക, വിവിധ സ്ഥാപനങ്ങളുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും വ്യക്തമായി നിർവചിക്കുക, ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങൾക്കുമിടയിൽ ശക്തമായ ഏകോപനം ഉറപ്പാക്കുക തുടങ്ങിയ വിഷയങ്ങളാണ് ചർച്ച ചെയ്തത്. ഡിജിറ്റൽ, സാമ്പത്തിക സേവനങ്ങളിലുള്ള പൊതുജന വിശ്വാസം വർധിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും അധികൃതർ ചൂണ്ടിക്കാട്ടി.Also read: കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ കോൺസുലർ സേവനങ്ങൾ ഇന്ന് മുതൽ അപേക്ഷാ കേന്ദ്രങ്ങളിലൂടെ ലഭ്യമാകുംആന്റി-ഫ്രോഡ് ലാബിന്റെ സമാപനത്തിൽ വിവിധ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണവും ഏകോപനവും ശക്തിപ്പെടുത്തുന്നതിനുള്ള പ്രായോഗിക നിർദേശങ്ങൾ അവതരിപ്പിച്ചു. നൂതന സാങ്കേതിക വിദ്യകളും സംയുക്ത പ്രവർത്തനങ്ങളും പ്രയോജനപ്പെടുത്തി സമൂഹത്തെ തട്ടിപ്പുകളിൽ നിന്ന് കൂടുതൽ സുരക്ഷിതമാക്കുന്ന കാര്യക്ഷമവും സുസ്ഥിരവുമായ സംവിധാനമാണ് ദുബായ് പൊലീസ് ലക്ഷ്യമിടുന്നത്.The post കിട്ടുന്ന പണിയുടെ അളവ് കൂടും…; ഡിജിറ്റൽ തട്ടിപ്പുകൾക്കെതിരെ നടപടി ശക്തമാക്കി ദുബായ് പൊലീസ് appeared first on Kairali News | Kairali News Live.