യുവജനങ്ങൾരാജ്യത്തിന്റെ സമ്പത്ത്; ജന്ത‍ർ മന്തറിലെ സമരത്തിന് പിന്തുണയുമായി മമ്മൂട്ടി

Wait 5 sec.

നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ദില്ലിയിൽ നടക്കുന്ന യുവജന വിദ്യാർഥി പ്രതിഷേധത്തിനു പിന്തുണയുമായി നടൻ മമ്മൂട്ടി. ഫേസ്ബുക്കിൽ ഇട്ട കുറിപ്പിലൂടെയാണ് താരം വിദ്യാർത്ഥികൾക്കുള്ള പിന്തുണ അറിയിച്ചത്. യുവജനങ്ങളാണ് രാജ്യത്തിന്റെ യഥാർഥ സമ്പത്തെന്നും അവരെ സംരക്ഷിക്കുകയും ശാക്തീകരിക്കുകയും ചെയ്യണമെന്നാണ് അദ്ദേഹം കുറിച്ചത്.സമൂഹത്തിലെ നാനാതുറകളിൽ നിന്നുമുള്ള അനവധി പ്രമുഖരാണ് വിദ്യാർത്ഥികൾക്ക് പിന്തുണയുമായി എത്തിയിട്ടുള്ളത്. നീറ്റ് ചോദ്യപേപ്പർ ചോർച്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന് അവശ്യയമുന്നയിച്ച് സിജെപി തുടങ്ങിയ പ്രക്ഷോഭത്തെ അക്രമത്തിലൂടെ അടിച്ചമർത്താൻ ദില്ലി പോലീസിനെ ഉപയോഗിച്ചു ബിജെപി സർക്കാർ നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു.ഇടതുപക്ഷമടക്കമുള്ള പ്രതിപക്ഷ കക്ഷികളുടെ പൂർണ്ണ പിന്തുണ പ്രക്ഷോഭത്തെ കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്. നേരത്തെ സമരത്തിന് പിന്തുണയുമായി മഞ്ജു വാരിയർ, ദുൽഖർ സൽമാൻ, ഭാവന, വിസ്മയ മോഹൻലാൽ, നസ്ലിൻ, ആസിഫ് അലി എന്നിങ്ങനെയുള്ള മലയാള സിനിമാമേഖലയിലെ പ്രമുഖരും രംഗത്ത് വന്നിരുന്നു.youth are the nation's wealth; Mammootty extends support to the protest at Jantar MantarThe post യുവജനങ്ങൾ രാജ്യത്തിന്റെ സമ്പത്ത്; ജന്ത‍ർ മന്തറിലെ സമരത്തിന് പിന്തുണയുമായി മമ്മൂട്ടി appeared first on Kairali News | Kairali News Live.