ബെംഗളുരു | കര്‍ണാടകയില്‍ മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയത്തെ തുടര്‍ന്ന് 23 കാരിയായ യുവതിയെ ഭര്‍ത്താവ് കെട്ടിത്തൂക്കി കൊലപ്പെടുത്തി ഭാര്യ ജീവനുവേണ്ടി പിടയുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രതി റെക്കോര്‍ഡ് ചെയ്യുകയും അത് സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും അയച്ചുകൊടുക്കുകയും ചെയ്തു. കൂടാതെ, മകള്‍ കൊല്ലപ്പെടുന്നത് പ്രതി അവളുടെ മാതാപിതാക്കളെ വീഡിയോ കോളില്‍ വിളിച്ച് കാണിക്കുകയും ചെയ്തു.ഭാഗ്യശ്രീ ജിഗലൂരിനെ ആണ് ഭര്‍ത്താവ് പ്രവീണ്‍ ജിഗലൂര്‍ ക്രൂരമായി കൊലപ്പെടുത്തിയത്. കര്‍ണാടകയിലെ ബാഗല്‍കോട്ട് ജില്ലയില്‍ ഞായറാഴ്ച വൈകുന്നേരമാണ് സംഭവംഗലാഗലി ഗ്രാമത്തിലെ വീട്ടില്‍ വെച്ച് പ്രവീണ്‍ മരത്തടി ഉപയോഗിച്ച് ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം തൂക്കിക്കൊല്ലുകയായിരുന്നു എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നത്.തൂക്കിക്കേറ്റിയ ഭാര്യ ജീവനുവേണ്ടി പിടയുന്ന ദൃശ്യങ്ങള്‍ പ്രതി വീഡിയോയില്‍ പകര്‍ത്തിയതായി പോലീസ് പറഞ്ഞു. യുവതി ശ്വാസം കിട്ടാതെ പിടയുമ്പോള്‍ യുവതിയുടെ മാതാപിതാക്കളെ വീഡിയോ കോളില്‍ വിളിച്ച് സ്വന്തം മകളുടെ മരണം നേരില്‍ കാണാന്‍ അവന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. പിന്നീട് ഈ വീഡിയോ പലര്‍ക്കും അയച്ചുകൊടുത്തതായും പോലീസ് അറിയിച്ചു.തുടര്‍ച്ചയായ വഴക്കുകളെ തുടര്‍ന്ന് ഏകദേശം രണ്ട് മാസം മുമ്പ് ഭാഗ്യശ്രീ തന്റെ ഭര്‍തൃവീട് വിട്ട് മാതാപിതാക്കളുടെ കൂടെയായിരുന്നു താമസം. സമാധാനത്തോടെ ഒരുമിച്ച് ജീവിക്കാമെന്ന് ഉറപ്പുനല്‍കി പ്രവീണ്‍ അവളെ അനുനയിപ്പിച്ച് തിരികെ കൊണ്ടുവരികയായിരുന്നു. എന്നാല്‍, വീട്ടില്‍ തിരിച്ചെത്തിയ അന്നുതന്നെയ അവള്‍ കൊലചെയ്യപ്പെടുകയായിരുന്നു.വിവരമറിഞ്ഞ ഉടന്‍ ബിലഗി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്, സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരുന്നു.Content Highlights: A 23-year-old woman was murdered by her husband in Bagalkot, Karnataka over marital suspicion. The accused beat her with a wooden log and hanged her to death. He recorded the act, forced her parents to watch via a video call, and sent the clip to others before being arrested by the police.