യു.എ.ഇയിലെ ഇന്ത്യൻ പാസ്പോർട്ട് സേവനം ഇനി അൽഹിന്ദ് കേന്ദ്രങ്ങൾ വഴി

Wait 5 sec.

യു.എ.ഇയിലെ ഇന്ത്യൻ പാസ്പോർട്ട് സേവനം ഇന്ന് മുതൽ അൽഹിന്ദ് കേന്ദ്രങ്ങൾ വഴിയാകും. സുപ്രീംകോടതി നിർദേശപ്രകാരമാണ് തീരുമാനം. എംബസിയും കോൺസുലേറ്റും നേരിട്ട് അപേക്ഷ സ്വീകരിക്കുന്നത് ഇതോടെ നിർത്തിവെച്ചു. സേവനങ്ങൾക്ക് അപ്പോയിന്റമെന്റ് എടുക്കാൻ പുതിയ വെബ്സൈറ്റും പ്രഖ്യാപിച്ചു.യു.എ.ഇയിലെ ഇന്ത്യൻ പാസ്പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾക്ക് consularsevainuae.com എന്ന വെബ്സൈറ്റ് വഴിയാണ് ഇനി അപ്പോയന്റ്മെന്റ് എടുക്കേണ്ടത്. രാവിലെ 9 മുതൽ രാത്രി 9 വരെ അപ്പോയിന്റമെന്റ് എടുക്കാൻ സൗകര്യമുണ്ടാകും.ALSO READ: തീരാത്ത യുദ്ധവെറി; തുടർച്ചയായ പത്താം രാത്രിയും ഇറാനെ ആക്രമിച്ച് അമേരിക്കയു.എ.ഇയുടെ വിവിധ എമിറേറ്റുകളിലെ അൽഹിന്ദ് ഗ്ലോബൽ കേന്ദ്രങ്ങൾ വഴിയാണ് സേവനങ്ങൾക്ക് അപേക്ഷ സമർപ്പിക്കേണ്ടത്. ഇതിനായി 16 കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. അപ്പോയ്ന്റ്മെന്റ് സമയത്തിന് 15 മിനിറ്റ് മുൻപാണ് സേവനകേന്ദ്രങ്ങളിലേക്ക് പ്രവേശനം അനുവദിക്കുക. രാവിലെ എട്ടുമുതൽ വൈകുന്നേരം ആറുവരെ ഈ കേന്ദ്രങ്ങളിൽ അപേക്ഷ നൽകാനാകും. തത്കാൽ പാസ്‌പോർട്ട്, നവജാത ശിശുക്കൾക്കുള്ള പാസ്‌പോർട്ട്, 60 വയസ്സ് പിന്നിട്ടവർക്കുള്ള പാസ്‌പോർട്ട്, എമർജൻസി സർട്ടിഫിക്കറ്റ് എന്നിവയ്ക്ക് അപ്പോയ്ന്റ്‌മെന്റില്ലാതെ സേവനകേന്ദ്രങ്ങളിൽ നേരിട്ടെത്താമെന്നും എംബസി അറിയിച്ചു.ENGLISH SUMMARY: Indian passport services in the UAE will now be handled exclusively through Alhind centres following a Supreme Court directive.The post യു.എ.ഇയിലെ ഇന്ത്യൻ പാസ്പോർട്ട് സേവനം ഇനി അൽഹിന്ദ് കേന്ദ്രങ്ങൾ വഴി appeared first on Kairali News | Kairali News Live.