ഭാവി ബഹിരാകാശ പദ്ധതികള്‍ പ്രഖ്യാപിച്ച് യു എ ഇ സ്പേസ് ഏജന്‍സി

Wait 5 sec.

അബൂദബി| ആഗോള ബഹിരാകാശ രംഗത്ത് തങ്ങളുടെ മുന്‍നിര സ്ഥാനം കൂടുതല്‍ ശക്തമാക്കുന്നതിനായി 2028 വരെയുള്ള സുപ്രധാന പദ്ധതികള്‍ പ്രഖ്യാപിച്ച് യു എ ഇ സ്പേസ് ഏജന്‍സി. ശാസ്ത്ര ഗവേഷണം, സാങ്കേതിക വിദ്യ, അന്താരാഷ്ട്ര പങ്കാളിത്തം, സ്വദേശി പ്രതിഭകളുടെ ശാക്തീകരണം എന്നിവ മുന്‍നിര്‍ത്തി സുസ്ഥിര ബഹിരാകാശ സാമ്പത്തിക മേഖല കെട്ടിപ്പടുക്കുകയാണ് യു എ ഇ ലക്ഷ്യമിടുന്നത്. ചൊവ്വാ ദൗത്യമായ ‘ഹോപ്പ് പ്രോബ്’ ശാസ്ത്രീയ കണ്ടെത്തലുകളില്‍ വലിയ വിജയം കൈവരിച്ച പശ്ചാത്തലത്തില്‍ ഇതിന്റെ പ്രവര്‍ത്തന കാലാവധി 2028 വരെ നീട്ടിയതായി അധികൃതര്‍ അറിയിച്ചു.ഇതോടൊപ്പം അസ്ട്രോയ്ഡ് ബെല്‍റ്റ് പര്യവേക്ഷണ ദൗത്യത്തിന്റെ ഗ്രൗണ്ട് സ്റ്റേഷന്‍ ഡിസൈനുകള്‍ പൂര്‍ത്തിയായി. 2028ന്റെ ആദ്യ പകുതിയോടെ ഈ പേടകം വിക്ഷേപിക്കാനാണ് ലക്ഷ്യമിടുന്നത്. തദ്ദേശീയ സാങ്കേതിക വിദ്യയുടെ ഭാഗമായി ‘സിര്‍ബ്’ ഉപഗ്രഹ പദ്ധതിയുടെ പ്രാഥമിക രൂപരേഖ തയ്യാറാക്കി അടുത്ത ഘട്ടത്തിലേക്ക് കടന്നു.യു എ ഇ യുടെ ആദ്യ നാവിഗേഷന്‍ ഉപഗ്രഹമായ ‘ലിയോനാവ്-1’ വിജയകരമായി വിക്ഷേപിച്ചു.അറബ് ഉപഗ്രഹമായ ‘813’-ല്‍ നിന്നുള്ള വിവരങ്ങള്‍ ഉപയോഗിച്ച് റിമോട്ട് സെന്‍സിംഗ് മേഖലയിലും ഡാറ്റാ വിശകലനത്തിലും യുവാക്കള്‍ക്ക് പരിശീലനം നല്‍കുന്ന പദ്ധതികളും പുരോഗമിക്കുന്നു. ഡിജിറ്റല്‍ സേവനങ്ങള്‍ വേഗത്തിലാക്കാന്‍ ‘സ്പേസ് 42’ കമ്പനിയുമായി സഹകരിച്ച് സ്പേസ് ഡാറ്റാ സെന്റര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയോടെ നവീകരിച്ചു. ബഹിരാകാശ പഠനങ്ങള്‍ക്കായി ഒരു ബില്യണ്‍ ദിര്‍ഹം ബജറ്റുള്ള അന്താരാഷ്ട്ര സഹകരണ പദ്ധതിയും നാഷണല്‍ സ്പേസ് അക്കാദമി വഴി സ്വദേശി യുവാക്കള്‍ക്ക് പ്രത്യേക പരിശീലനങ്ങളും നല്‍കുന്നുണ്ട്. ഐക്യരാഷ്ട്രസഭയുടെ ‘കോപൂസ്’ കമ്മിറ്റിയിലും ഇന്റര്‍നാഷണല്‍ ചാര്‍ട്ടര്‍ സ്പേസ് ആന്‍ഡ് മേജര്‍ ഡിസാസ്റ്റേഴ്‌സ് ബോഡിയിലും നേതൃസ്ഥാനം വഹിച്ച് യു എ ഇ ആഗോളതലത്തില്‍ തങ്ങളുടെ സാന്നിധ്യം വീണ്ടും ഉറപ്പിച്ചു.Content Highlights:The UAE Space Agency announced strategic goals through 2028 to boost its global position in space science and economy. The Hope Probe Mars mission has been extended until 2028 following significant scientific success. Plans also include launching the Asteroid Belt mission in early 2028.