ന്യൂഡല്‍ഹി| പരീക്ഷ ഭേദഗതി ബില്ലിന്മേലുള്ള ചര്‍ച്ച ഇന്ന് ലോക്‌സഭയില്‍ നടക്കും. ആറ് മണിക്കൂറാണ് ചര്‍ച്ചയ്ക്കായി നീക്കിവച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ വിദ്യാര്‍ഥികള്‍ക്കു നേരെ നടന്ന ആക്രമണത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ മറുപടി നല്‍കാത്തതിനാല്‍ സഭയില്‍ ഇന്നലെ വലിയ രീതിയിലുള്ള ബഹളമാണ് നടന്നിരുന്നു. ഒടുവില്‍ സ്പീക്കറുടെ പ്രത്യേക അഭ്യര്‍ത്ഥന മാനിച്ചാണ് പ്രതിപക്ഷം ചര്‍ച്ചക്ക് സഹകരിച്ചത്.വിദ്യാര്‍ഥികളുടെ ആവശ്യം എന്ന നിലയിലാണ് പരീക്ഷ ഭേദഗതി ബില്‍ പാസാക്കാന്‍ പ്രതിപക്ഷം സഹകരിക്കുന്നത്. അതേസമയം ധര്‍മേന്ദ്ര പ്രധാന്റെ രാജിയിലേക്ക് നയിച്ച വിദ്യാര്‍ഥി പ്രതിഷേധങ്ങളില്‍ കേസെടുക്കില്ലെന്ന ഉറപ്പ് കേന്ദ്രം ലംഘിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയുള്ള പ്രതിഷേധവും പ്രതിപക്ഷം ശക്തമായി മുന്നോട്ട് കൊണ്ടുപോകും.കഴിഞ്ഞ ദിവസം പ്രതിപക്ഷ ബഹളം ശക്തമായിരുന്നു. ഇതോ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു. അതിനിടെ സ്പീക്കര്‍ അനുനയ നീക്കവുമായി പ്രതിപക്ഷ നേതാക്കളെ കണ്ട് സഹകരണം തേടി. സോനം വാങ്ചുക്കിന് പ്രധാനമന്ത്രി നില്‍കിയ വാഗ്ദാനം പാലിക്കേണ്ടതാണെന്ന നിലപാട് അറിയിച്ചു. തുടര്‍ന്ന് ചര്‍ച്ചക്ക് പ്രതിപക്ഷം തയ്യാറാകുകയായിരുന്നു.Content Highlights:The Lok Sabha will debate the Examination Amendment Bill today with six hours allotted. Opposition parties agreed to participate following Speaker intervention despite ongoing protests regarding student safety and broken government assurances. Parliament faced major disruptions prior to this agreement.